ആരോഗ്യം കാക്കാൻ അടുക്കളയിലുള്ള ഈ സാധാരണ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

Published : Jun 30, 2026, 06:29 PM IST
food

Synopsis

നമ്മുടെ അടുക്കളയിൽ എപ്പോഴുമുള്ള ചില സാധാരണ ഭക്ഷണസാധനങ്ങൾ കൊണ്ട് തന്നെ വിലകൂടിയ സൂപ്പർഫുഡുകളേക്കാൾ മികച്ച രീതിയിൽ ആരോഗ്യം സംരക്ഷിക്കാൻ കഴിയും.

ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ അതിനാവശ്യമായ പോഷക ഗുണമുള്ള ഭക്ഷണങ്ങൾ നമ്മൾ കഴിക്കേണ്ടതുണ്ട്. നമ്മുടെ അടുക്കളയിൽ എപ്പോഴുമുള്ള ചില സാധാരണ ഭക്ഷണസാധനങ്ങൾ കൊണ്ട് തന്നെ വിലകൂടിയ സൂപ്പർഫുഡുകളേക്കാൾ മികച്ച രീതിയിൽ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 5 സാധാരണ ഭക്ഷണങ്ങൾ ഇവയാണ് .

1. പരിപ്പ് വർഗ്ഗങ്ങൾ

സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ് പരിപ്പ് വർഗ്ഗങ്ങൾ. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ദഹനം സുഗമമാക്കാനും അമിത വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.

2. ഓട്സ്

ഹൃദയാരോഗ്യത്തിന് ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതാണ്. ഓട്സിലടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ എന്ന സോല്യൂബിൾ ഫൈബർ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

3. തൈര്

കുടലിന്റെ ആരോഗ്യത്തിന് തൈര് കഴിക്കുന്നത് നല്ലതാണ്. കാൽസ്യം, പ്രോട്ടീൻ, പ്രൊബയോട്ടിക്സ് എന്നിവയാൽ സമ്പന്നമാണ് തൈര്. ഇത് എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

4. മുട്ട

ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ചതും സമ്പൂർണ്ണവുമായ പ്രോട്ടീൻ സ്രോതസ്സാണ് മുട്ട. ശരീരത്തിന് ആവശ്യമായ ഒൻപത് അമിനോ ആസിഡുകളും ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ, മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ B12, കോളിൻ തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ ധാരാളമുണ്ട്.

5. ഗോതമ്പും മില്ലറ്റുകളും

ആധുനിക ഭക്ഷണരീതികളിൽ പലപ്പോഴും വിട്ടുപോകുന്ന ഒന്നാണ് ഫൈബർ. തവിട് കളയാത്ത ഗോതമ്പും മില്ലറ്റുകളും ശരീരത്തിന് ആവശ്യമായ ഫൈബർ, വിറ്റാമിൻ B, മറ്റ് അവശ്യ ധാതുക്കൾ എന്നിവ നൽകുന്നു. ഇത് ദഹനപ്രക്രിയ സുഗമമാക്കാനും മെറ്റാബോളിക് പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മരണത്തെ തോൽപിച്ച് കുഞ്ഞുചിരി; തലയോട്ടിയിൽ ദ്വാരവുമായി ജനിച്ച നവജാതശിശുവിന് പുനർജന്മം
അമിതമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ? ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവുണ്ടെന്നതിന്റെ 5 ആദ്യകാല ലക്ഷണങ്ങൾ