International Men's Day 2026: ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം ; പുരുഷന്മാർക്ക് വേണ്ടി ഒരു ദിനം

Published : Nov 19, 2026, 10:15 AM IST
International men's day gift ideas

Synopsis

പുരുഷന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, ലിംഗസമത്വം, മാതൃകാപരമായ പുരുഷ വ്യക്തിത്വങ്ങൾ എന്നിവയുടെ പ്രാധാന്യവും ഈ ദിനം എടുത്തു കാണിക്കുന്നു. പുരുഷന്മാരെ അഭിനന്ദിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ദിനം.

എല്ലാ വർഷവും നവംബർ 19 ആണ് അന്താരാഷ്ട്ര പുരുഷ ദിനം (International Men's Day) ആയി ആചരിക്കുന്നത്. 1999-ൽ ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് ആദ്യമായി ആചരിച്ചത്. 2007 മുതൽ ഇന്ത്യയിൽ ഈ ദിനം ആചരിച്ചു വരുന്നു. പുരുഷന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, ലിംഗസമത്വം, മാതൃകാപരമായ പുരുഷ വ്യക്തിത്വങ്ങൾ എന്നിവയുടെ പ്രാധാന്യവും ഈ ദിനം എടുത്തു കാണിക്കുന്നു. പുരുഷന്മാരെ അഭിനന്ദിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ദിനം.

മാനസികാരോഗ്യം, തൊഴിലിടങ്ങളിലെ വെല്ലുവിളികൾ, സാമൂഹിക പ്രതീക്ഷകൾ തുടങ്ങി പുരുഷന്മാരെയും ആൺകുട്ടികളെയും ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടത്താൻ ഈ ദിവം ലക്ഷ്യമിടുന്നു. പുരുഷന്മാർക്കും പിന്തുണയും പ്രോത്സാഹനവും ആവശ്യമുണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര പുരുഷ ദിനത്തിൽ പങ്കുവയ്ക്കാൻ കഴിയുന്ന ചില ആശംസകളിതാ...

1. അന്താരാഷ്ട്ര പുരുഷദിനാശംസകൾ! വെല്ലുവിളികളെ നേരിടാനുള്ള കരുത്തും, സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യവും നിങ്ങൾക്ക് എപ്പോഴും ഉണ്ടാകട്ടെ.

2. നിങ്ങൾക്ക് മികച്ചൊരു പുരുഷദിനം ആശംസിക്കുന്നു. പ്രചോദനവും പിന്തുണയും പോസിറ്റീവ് ഊർജ്ജവും നൽകുന്ന ഒരാളായിരിക്കുന്നതിന് നന്ദി.

3. പുരുഷദിനാശംസകൾ! നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷവും വിജയവും സമാധാനവും എപ്പോഴും കണ്ടെത്താൻ നിങ്ങൾക്ക് കഴിയട്ടെ.

4. പുരുഷന്മാരുടെ കരുത്ത്, അനുകമ്പ, അതിജീവനശേഷി എന്നിവയെ ആഘോഷിക്കാം. അഭിനന്ദനങ്ങളും സന്തോഷവും നിറഞ്ഞ ഒരു ദിവസം നിങ്ങൾക്ക് ആശംസിക്കുന്നു.

5. നിങ്ങളുടെ പ്രവൃത്തികളിലൂടെയും ദയയിലൂടെയും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നത് തുടരാൻ നിങ്ങൾക്ക് കഴിയട്ടെ. അന്താരാഷ്ട്ര പുരുഷദിനാശംസകൾ!

6. അച്ഛന്മാർക്ക്: കരുത്ത്, ത്യാഗം, സ്നേഹം എന്നിവയുടെ അർത്ഥം എനിക്ക് പകർന്നുതന്ന വ്യക്തിക്ക്, പുരുഷദിനാശംസകൾ! നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദിയുള്ളവനാണ്.

7. ആൺമക്കൾക്ക്: ദയയുള്ളവരും ആത്മവിശ്വാസമുള്ളവരും കരുണയുള്ളവരുമായി വളർന്ന്, ഈ ലോകത്തെ കൂടുതൽ മെച്ചപ്പെട്ട ഒരിടമാക്കി മാറ്റാൻ നിങ്ങൾക്ക് കഴിയട്ടെ. പുരുഷദിനാശംസകൾ!

8. സുഹൃത്തുക്കൾക്ക്: നമ്മൾ പങ്കിടുന്ന സൗഹൃദത്തിനും ചിരികൾക്കും എണ്ണമറ്റ ഓർമ്മകൾക്കും വേണ്ടി! അന്താരാഷ്ട്ര പുരുഷ ദിനത്തിൽ നിങ്ങൾക്ക് സന്തോഷവും വിജയവും നേരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ശീലമാക്കേണ്ട ആറ് ജ്യൂസുകൾ
ഗ്യാസ്, നെഞ്ചിരിച്ചിൽ എന്നിവ അലട്ടുന്നുണ്ടോ? എങ്കിൽ രാവിലെ ഈ പാനീയം കുടിക്കുന്നത് പതിവാക്കൂ