നടൻ അക്ഷയ് കുമാർ ദിവസവും കുടിക്കുന്ന ഒരു ഹെൽത്തി ഡീറ്റോക്സ് ‍പാനീയം

Published : Jun 19, 2025, 10:03 PM ISTUpdated : Jun 19, 2025, 10:17 PM IST
akshay kumar

Synopsis

വെള്ളരിക്കയിൽ കലോറി കുറവും ജലാംശം കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വയറു നിറഞ്ഞതായി തോന്നാൻ അവ സഹായിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും നല്ലതാണ്.

ഫിറ്റ്‌നസിന് ഏറെ പ്രധാന്യം നൽകുന്ന ബോളിവുഡ് നടന്മാരിലൊരാണ് അക്ഷയ് കുമാർ. വർക്കൗട്ടിൽ മാത്രമല്ല ഭക്ഷണക്രമത്തിലും അദ്ദേഹം കൂടുതൽ ശ്രദ്ധ കൊടുത്ത് വരുന്നു. അക്ഷയ് കുമാർ പതിവായി തന്റെ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് ഇനി പറയുന്നത്.

 പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളരിക്ക, ആപ്പിൾ, പുതിനയില എന്നിവ ചേർത്ത് തയ്യാറാക്കിയ പാനീയമാണ് കുടിക്കാറുള്ളതെന്ന് അക്ഷയ് കുമാർ പറ‍ഞ്ഞു. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താൻ ഈ പാനീയം സഹായിക്കും.

വീട്ടിൽ തന്നെ ഈ ഡീറ്റോക്സ് ‍പാനീയം ഉണ്ടാക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറയുന്നു. വെള്ളരിക്ക, പുതിനയില, ആപ്പിൾ കഷ്ണങ്ങൾ എന്നിവ അരിഞ്ഞത് ഒരു പാത്രത്തിൽ അൽപം വെള്ളത്തിൽ ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം കുടിക്കുന്നതിന് മുമ്പ് അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുക.

വെള്ളരിക്കയിൽ കലോറി കുറവും ജലാംശം കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വയറു നിറഞ്ഞതായി തോന്നാൻ അവ സഹായിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും നല്ലതാണ്.

മെറ്റബോളിസം വർദ്ധിപ്പിക്കാനും, വിശപ്പ് കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും പുതിന ഇല സഹായകമാണ്. ഇവയിൽ കലോറി കുറവാണ്, കൂടാതെ വിവിധ പാനീയങ്ങളിലും വിഭവങ്ങളിലും ഉൾപ്പെടുത്താം. ശരീരഭാരം കുറയ്ക്കാൻ നാരങ്ങ സഹായിക്കും. അവയിൽ കലോറി കുറവാണ്, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. കൂടാതെ പെക്റ്റിൻ ഫൈബർ ഉള്ളടക്കം വിശപ്പ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

 

PREV
Read more Articles on
click me!

Recommended Stories

ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ
തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍