പഞ്ചാബിന്റെ ചുണക്കുട്ടികള്‍ നെയ്തുകൂട്ടിയത് രണ്ടര ലക്ഷം മാസ്‌കുകള്‍!

By Web TeamFirst Published Apr 29, 2020, 8:53 PM IST
Highlights

ആദ്യഘട്ടത്തില്‍ സൈനിറ്റൈസര്‍ നിര്‍മ്മാണത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ സജീവമായിരുന്നതെങ്കില്‍ ഇപ്പോഴത് മാസ്‌ക് നിര്‍മ്മാണത്തിലേക്കായിരിക്കുന്നു. അതത് സര്‍ക്കാരുകളും ഉദ്യോഗസ്ഥരുമെല്ലാം എല്ലാവിധ പിന്തുണകളും ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്

ലോകമൊന്നാകെ കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധിക്കെതിരെ പോരാടാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതിലേക്ക് തങ്ങളാല്‍ക്കഴിയുന്ന സഹായങ്ങളെത്തിക്കുകയാണ് ഓരോ വിഭാഗക്കാരും. ഇതില്‍ ഒട്ടും പിറകിലല്ല വിദ്യാര്‍ത്ഥികളും. 

ആദ്യഘട്ടത്തില്‍ സൈനിറ്റൈസര്‍ നിര്‍മ്മാണത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ സജീവമായിരുന്നതെങ്കില്‍ ഇപ്പോഴത് മാസ്‌ക് നിര്‍മ്മാണത്തിലേക്കായിരിക്കുന്നു. അതത് സര്‍ക്കാരുകളും ഉദ്യോഗസ്ഥരുമെല്ലാം എല്ലാവിധ പിന്തുണകളും ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. 

ഇത്തരത്തില്‍ മാസ്‌ക് നിര്‍മ്മാണമേറ്റെടുത്ത് വിജയമാക്കിയ ക്യാംപസുകളുടെ വിശദമായ പട്ടികയും സര്‍ക്കാര്‍ സൂക്ഷിക്കുന്നുണ്ട്. ഇതില്‍ പഞ്ചാബില്‍ നിന്നുള്ള ഐടിഐ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വളരെയധികം ശ്രദ്ധ നേടുകയാണിപ്പോള്‍. 

പഞ്ചാബിലെ വിവിധ ഐടിഐകളില്‍ നിന്നായി രണ്ടര ലക്ഷം മാസ്‌കുകളാണ് ഇതിനോടകം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത്. കൊറോണക്കാലത്ത് കരുതേണ്ട എല്ലാ സുരക്ഷാകാര്യങ്ങളും മുന്നില്‍ വച്ച്, ശ്രദ്ധയോടെ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ മാസ്‌ക് നിര്‍മ്മാണത്തില്‍ മുഴുകുന്നത്. 

Also Read:- ഇതാണോ മാസ്‌കിന്റെ ഭാവി?; പുതിയ ട്രെന്‍ഡുകളെ കുറിച്ച്...

സംഭാവനകളിലൂടെ ശേഖരിക്കുന്ന തുണിയും മറ്റ് സാമഗ്രികളും ഉപയോഗിച്ചാണ് പഞ്ചാബില്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് നിര്‍മ്മിക്കുന്നത്. ഇത് പരിപൂര്‍ണ്ണമായും സൗജന്യമായാണ് വിതരണം ചെയ്യുന്നതും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ക്യാംപസുകള്‍ക്കുമെല്ലാം മികച്ച മാതൃകയാവുകയാണ് വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന ഈ നിശബ്ദ പോരാട്ടം.

click me!