പ്രോസ്റ്റേറ്റ് ക്യാൻസർ അസ്ഥികളിലേക്കും പടർന്നു ; ജോ ബൈഡന്റെ ആരോ​ഗ്യനിലയെ കുറിച്ച് മകൻ ഹണ്ടർ ബൈഡൻ

Published : Aug 11, 2026, 08:52 PM IST
Joe Biden Cancer

Synopsis

ക്യാൻസർ എല്ലുകളിലേക്കും അതിനപ്പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. ഇത് അതികഠിനമായ വേദനയുണ്ടാക്കുന്നതും പല തരത്തിൽ അവശതയിലാക്കുന്നതുമാണെന്ന് മകൻ ഹണ്ടർ ബൈഡൻ പറഞ്ഞു. അദ്ദേഹത്തിന്റെ ക്യാൻസറിന് "ഗ്ലീസൺ സ്കോർ 9 (ഗ്രേഡ് ഗ്രൂപ്പ് 5)" ആണെന്ന് കണ്ടെത്തിയിരുന്നു.

മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാൻസറാണെന്ന് 2025 മെയിൽ സ്ഥിരീകരിച്ചിരുന്നു. അർബുദം അദ്ദേഹത്തിന്റെ അസ്ഥികളിലേക്ക് പടർന്നതായി (Bone Metastasis) മകൻ ഹണ്ടർ ബൈഡൻ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ക്യാൻസർ എല്ലുകളിലേക്കും അതിനപ്പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. ഇത് അതികഠിനമായ വേദനയുണ്ടാക്കുന്നതും പല തരത്തിൽ അവശതയിലാക്കുന്നതുമാണെന്ന് മകൻ ഹണ്ടർ ബൈഡൻ പറഞ്ഞു. അദ്ദേഹത്തിന്റെ ക്യാൻസറിന് "ഗ്ലീസൺ സ്കോർ 9 (ഗ്രേഡ് ഗ്രൂപ്പ് 5)" ആണെന്ന് കണ്ടെത്തിയിരുന്നു.

ക്യാൻസർ കോശങ്ങളുടെ ഘടനയിൽ വലിയ അസ്വാഭാവികത കാണപ്പെടുമ്പോഴാണ് 'ഗ്രേഡ് 5' നൽകുന്നതെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങൾ പ്രാഥമിക ട്യൂമറിൽ നിന്ന് വേർപെട്ട് രക്തക്കുഴലുകൾ വഴിയോ ലിംഫറ്റിക് സിസ്റ്റം വഴിയോയാണ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് അസ്ഥികളിൽ എത്തി വളരുന്നത്. ഇതിനെയാണ് ബോൺ മെറ്റാസ്റ്റാസിസ് എന്ന് വിളിക്കുന്നത്. ഇത് ജോ ബൈഡൻറെ ആരോഗ്യത്തെയും ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അർബുദ കോശങ്ങൾ പ്രാഥമിക രോഗബാധിത പ്രദേശത്തുനിന്ന് (ഈ സാഹചര്യത്തിൽ പ്രോസ്റ്റേറ്റിൽ നിന്ന്) അസ്ഥികളിലേക്ക് പടരുമ്പോഴാണ് 'ബോൺ മെറ്റാസ്റ്റാസിസ്' (bone metastasis) ഉണ്ടാകുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസറിന് മറ്റ് ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് നട്ടെല്ല്, പെൽവിസ്, ഇടുപ്പ്, വാരിയെല്ലുകൾ എന്നിവയിലേക്ക് പടരാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നു.

ഏതാണ്ട് എല്ലാത്തരം ക്യാൻസറുകളും അസ്ഥികളിലേക്ക് പടരാൻ സാധ്യതയുണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസർ കോശങ്ങൾ പ്രാഥമിക ട്യൂമറിൽ നിന്ന് വേർപെട്ട് രക്തയോട്ടത്തിലൂടെയോ ലിംഫാറ്റിക് സംവിധാനത്തിലൂടെയോ സഞ്ചരിച്ച് അസ്ഥികൾക്കുള്ളിൽ താവളമുറപ്പിക്കുകയും വളരുകയും ചെയ്യുന്നു.

രാത്രികാലങ്ങളിൽ അസ്ഥികളിൽ കടുത്ത വേദന ഉണ്ടാകാം. ശരീരചലനങ്ങൾ വേദനാജനകമായി മാറാം എന്നതാണ് മറ്റൊരു ലക്ഷണം. എല്ലുകളുടെ ബലം കുറഞ്ഞ് പെട്ടെന്ന് ഒടിയാൻ സാധ്യതയേറുന്നു. നട്ടെല്ലിൽ മർദ്ദം ചെലുത്തുന്ന മുഴകൾ മരവിപ്പ്, ബലഹീനത അല്ലെങ്കിൽ നടക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമായേക്കാം. നശിച്ച അസ്ഥി കലകൾ രക്തത്തിലേക്ക് അധികമായി കാൽസ്യം പുറത്തുവിടുന്നു. ഇത് ഓക്കാനത്തിനും കടുത്ത ക്ഷീണത്തിനും കാരണമാകുന്നു. ബോൺ മെറ്റാസ്റ്റാസിസ് പൂർണ്ണമായി ഭേദമാക്കാൻ പ്രയാസമാണെങ്കിലും, രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള വിവിധ ചികിത്സാ രീതികൾ ലഭ്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എല്ലാ ദിവസവും അത്താഴം വെെകിയാണോ കഴിക്കാറുള്ളത്? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഈ പച്ചക്കറി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം