
അത്താഴം വെെകി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണം കഴിക്കുന്ന സമയം ദഹനത്തെ മാത്രമല്ല, അതിലുപരി പല കാര്യങ്ങളെയും സ്വാധീനിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. ഭക്ഷണം കഴിക്കുന്ന സമയത്തിനനുസരിച്ച് ശരീരത്തിന്റെ പ്രതികരണത്തിൽ മാറ്റമുണ്ടാകാം.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ കാരണമായേക്കാം. ഇതൊരു പതിവ് ശീലമായി മാറുകയാണെങ്കിൽ, പ്രമേഹം, പ്രീ-ഡയബറ്റിസ്, അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം (insulin resistance) അല്ലെങ്കിൽ മെറ്റബോളിക് സിൻഡ്രോം എന്നിവയുള്ളവർക്ക് ഇത് പ്രത്യേകിച്ചും ആശങ്കാജനകമായേക്കാം.
അതുപോലെ, രാത്രി വൈകി വയറുനിറയെ ഭക്ഷണം കഴിച്ചാൽ ശരീരം ഗ്ലൂക്കോസിനെ കൈകാര്യം ചെയ്യുന്നത് കുറഞ്ഞ കാര്യക്ഷമതയോടെയാകാൻ സാധ്യതയുണ്ടെന്നും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘനേരം ഉയർന്ന നിലയിൽ തുടരാൻ കാരണമായേക്കാമെന്നും വിദഗ്ധർ പറയുന്നു.
കിടക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് വയറു വീർക്കുന്നതായി അല്ലെങ്കിൽ അസ്വസ്ഥതയുണ്ടാക്കിയേക്കാം. ഇത് ഉറങ്ങുന്നത് ബുദ്ധിമുട്ടാക്കുക ചെയ്യും. ആസിഡ് റിഫ്ലക്സ് വിശ്രമത്തെ കൂടുതൽ തടസ്സപ്പെടുത്തിയേക്കാം. ഉറങ്ങുന്നതിന് ഏകദേശം രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് അത്താഴം കഴിക്കാൻ ശ്രമിക്കണമെന്ന് വിദഗ്ധർ വ്യക്തമാക്കി. വൈകി ഭക്ഷണം കഴിക്കുന്നത് പ്രത്യേകിച്ച് കട്ടികൂടിയ ഭക്ഷണം കഴിക്കുന്നത് കാലക്രമേണ ദഹനവ്യവസ്ഥയേയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
ണ്. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നത് വയറ്റിലെ ആസിഡ് ഭക്ഷണനാളത്തിലേക്ക് തിരികെ സഞ്ചരിക്കുന്നത് എളുപ്പമാക്കുന്നു. ആഴ്ചകളും മാസങ്ങളും ഇത് തുടരുമ്പോൾ ആസിഡ് റിഫ്‌ളക്‌സിന് കാരണമാകും. രാത്രി ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണ പ്രശ്‌നങ്ങളിൽ ഒന്നാണ് അസിഡിറ്റിയും ആസിഡ് റിഫ്‌ളക്‌സും. ഈ ശീലം നെഞ്ചെരിച്ചിൽ , വയറ് വീർക്കൽ, ദഹനക്കേട്, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam