കെ-സോട്ടോയുടെ രണ്ട് പുരസ്‌കാരങ്ങൾ നേടി കിംസ്ഹെൽത്ത്

Published : Sep 16, 2026, 03:20 PM IST
kims

Synopsis

‘മസ്തിഷ്കമരണം നിർണയത്തിലും അവയവദാനത്തിലും മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം’, ‘സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ അവയവദാനത്തിലും അവയവമാറ്റത്തിലും ശ്രദ്ധേയമായ പ്രകടനത്തിനുള്ള പുരസ്‌കാരം’ എന്നിവയാണ് കിംസ്ഹെൽത്തിന് ലഭിച്ചത്.

മസ്തിഷ്കമരണം നിർണയിക്കുന്നതിലും അവയവദാന രംഗത്തും മികച്ചതും സുരക്ഷിതവും ധാർമികവും സുതാര്യവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ)യുടെ രണ്ട് പുരസ്‌കാരങ്ങൾ കിംസ്ഹെൽത്ത് കരസ്ഥമാക്കി.

‘മസ്തിഷ്കമരണം നിർണയത്തിലും അവയവദാനത്തിലും മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം’, ‘സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ അവയവദാനത്തിലും അവയവമാറ്റത്തിലും ശ്രദ്ധേയമായ പ്രകടനത്തിനുള്ള പുരസ്‌കാരം’ എന്നിവയാണ് കിംസ്ഹെൽത്തിന് ലഭിച്ചത്.

ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ വൈസ് പ്രസിഡന്റ് (മെഡിക്കൽ അഫയേഴ്സ്) ഡോ. പ്രവീൺ മുരളീധരൻ, നെഫ്രോളജി കൺസൾട്ടന്റ് ഡോ. സതീഷ് ബാലൻ, ട്രാൻസ്‌പ്ലാന്റ് സർവീസസ് ഡയറക്ടർ ഡോ. ഷബീറലി ടി.യു., ജിഐ, എച്ച്പിബി ആൻഡ് മൾട്ടി ഓർഗൻ സർവീസസ് ക്ലിനിക്കൽ ചെയർ ഡോ. ഷിറാസ് അഹമ്മദ് റാത്തർ, ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ. ദീപ ദാസ് എന്നിവർ ചേർന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരനിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

കിംസ്ഹെൽത്തിന്റെ നേതൃത്വത്തിലുള്ള അവയവദാന പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ വിവിധ ആശുപത്രികളിലായി 60-ലധികം രോഗികൾക്ക് പുതുജീവൻ ലഭിക്കുന്നതിന് സഹായമായി. ട്രാൻസ്‌പ്ലാന്റ്, ക്രിട്ടിക്കൽ കെയർ സേവന മേഖലകളിൽ 97 ശതമാനം ക്ലിനിക്കൽ വിജയനിരക്കും കിംസ്ഹെൽത്ത് കൈവരിച്ചിട്ടുണ്ട്.

‘ഞങ്ങളുടെ മെഡിക്കൽ ടീമുകളുടെ അർപ്പണബോധത്തിന്റെയും അവയവദാതാക്കളുടെ കുടുംബങ്ങൾ കാഴ്ചവയ്ക്കുന്ന മഹത്തായ മനസ്സിന്റെയും അംഗീകാരമാണ് ഈ പുരസ്‌കാരം. ഓരോ അവയവദാനവും കരുണയുടെയും മാനവികതയുടെയും പ്രതീകമാണ്. മറ്റൊരാൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള രണ്ടാമത്തെ അവസരം നൽകാൻ ഒരു അവയവദാനത്തിന് കഴിയും…’- കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.

സങ്കീർണമായ ശിശു അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള മേഖലകളിലെ കിംസ്ഹെൽത്തിന്റെ വൈദഗ്ധ്യവും വിപുലമായ പരിചയസമ്പത്തും അവയവമാറ്റ ചികിത്സാരംഗത്തെ മികവിന് കൂടുതൽ കരുത്തേകുന്നു. മസ്തിഷ്കമരണം ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ സാഹചര്യമാണ്. ഇത്തരം നിർണായക ഘട്ടങ്ങളിൽ പരിശീലനം നേടിയ കിംസ്ഹെൽത്തിന്റെ മെഡിക്കൽ സംഘം കുടുംബാംഗങ്ങൾക്ക് ആവശ്യമായ കരുതലും മാനസിക പിന്തുണയും നൽകുന്നതിനൊപ്പം, മസ്തിഷ്കമരണ നിർണയത്തിനും അവയവദാനത്തിനും ബാധകമായ കർശനമായ മെഡിക്കൽ, നിയമപരമായ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പ്രവർത്തിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡോക്ടറോട് ചോദിക്കാതെ നിങ്ങൾ ആന്റിബയോട്ടിക്കുകൾ കഴിക്കാറുണ്ടോ? സൂക്ഷിക്കുക
മുഖം സുന്ദരമാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നാച്ചുറൽ ഫേസ് പാക്കുകൾ