
നോറ ഫതേഹി എന്ന പേര് കേള്‍ക്കാത്തവരായി ഇന്ന് ഇന്ത്യൻ സിനിമാപ്രേക്ഷകരില്‍ ആരും കാണില്ലെന്ന് തന്നെ പറയാം. പ്രത്യേകിച്ച് യുവാക്കള്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അത്രമാത്രം പ്രശസ്തിയിലേക്ക് കുതിച്ചെത്തിയ താരമാണ് നോറ.
കാനഡയില്‍ ജനിച്ച മൊറോക്കൻ വംശജയായ നോറ നര്‍ത്തകി, മോഡല്‍ എന്നീ നിലകളില്‍ നേരത്തെ തന്നെ ശ്രദ്ധേയയായെങ്കിലും നടിയെന്ന നിലയില്‍ പക്ഷേ ഇന്ത്യൻ സിനിമയിലാണ് പ്രശസ്തിയാര്‍ജ്ജിക്കുന്നത്. വെള്ളിത്തിരയിലും നോറയുടെ സൗന്ദര്യവും നൃത്തമികവും തന്നെയാണ് ഏവരെയും ആകര്‍ഷിച്ചത്.
കോടിക്കണക്കിന് ആരാധകരുള്ള ഏറ്റവും വില കൂടിയൊരു ഇന്ത്യൻ താരം എന്ന നിലയിലേക്കുള്ള നോറയുടെ വളര്‍ച്ച അതിവേഗമായിരുന്നു. ഇപ്പോഴിതാ ഇത്രയധികം ആരാധകരുള്ള പ്രിയതാരത്തിന്‍റെ സൗന്ദര്യത്തിന്‍റെയും ഫിറ്റ്നസിന്‍റെയും പിന്നിലുള്ള രഹസ്യങ്ങളാണ് പങ്കുവയ്ക്കുന്നത്.
നൃത്തം...
നോറയുടെ ഏറ്റവും വലിയ പിൻബലം നൃത്തം തന്നെയാണ്. ബെല്ലി ഡാൻസ്, പോള്‍ ഡാൻസ് എന്നിവയിലെല്ലാം മികവ് പുലര്‍ത്തുന്ന താരത്തിന്‍റെ ഫിറ്റ്നസിന്‍റെ ഒരു രഹസ്യം നൃത്തം തന്നെയാണ്. ഇത് നോറയുടെ ശരീരത്തെ ടോണ്‍ ചെയ്തെടുക്കുന്നതിന് ഏറെ സഹായകമായിട്ടുള്ള ഘടകമാണ്. വര്‍ക്കൗട്ടിലൂടെ നാം നേടിയെടുക്കുന്ന ഫിറ്റ്നസില്‍ നിന്ന് വ്യത്യസ്തമാണ് നൃത്തത്തിലൂടെ നേടിയെടുക്കുന്നത്.
നടത്തം...
നടത്തമാണ് നോറയുടെ മറ്റൊരു കായികവിനോദം. രാവിലെയുള്ള നടത്തമാണ് ഇവര്‍ക്ക് ഏറ്റവും താല്‍പര്യം.
വര്‍ക്കൗട്ട്...
ജിമ്മിലെ വര്‍ക്കൗട്ടിന്‍റെ വലിയൊരു ആരാധികയല്ല നോറ. എങ്കിലും ചെറിയ രീതിയിലുള്ള വര്‍ക്കട്ടുകള്‍ ഇവര്‍ പതിവായി ചെയ്യാറുണ്ട്.
ഡയറ്റ്...
താരങ്ങളുടെ കാര്യത്തില്‍ ജീവിതരീതികളെടുത്ത് പരിശോധിക്കുമ്പോള്‍ ഇതില്‍ ഡയറ്റിന് വലിയ പ്രാധാന്യമുള്ളത് നമുക്ക് കാണം. പലരും ഏറെ ശ്രദ്ധയോടെയാണ് ഭക്ഷണകാര്യങ്ങളില്‍ മുന്നോട്ട് പോവുക. ഇതില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് നോറ. ഒരു ഭക്ഷണവും നോറ ഒഴിവാക്കാറില്ല. എന്നാല്‍ എല്ലാത്തിന്‍റെയും അളവിലാണ് ഇവര്‍ പരിധി നിശ്ചയിക്കുന്നത്. ഒപ്പം തന്നെ ഡയറ്റ് ബാലൻസ്ഡ് ആകാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തും.
പച്ചക്കറികളും പഴങ്ങളും
ഫ്രഷ് പ്രൂട്ട്സ്, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുന്ന കൂട്ടത്തിലാണിവര്‍. പ്രത്യേകിച്ച് സീസണലായി ലഭിക്കുന്നവ. ഇത് ആരോഗ്യത്തെ സുരക്ഷിതമാക്കി കൊണ്ടുപോകുന്നതിനും അസുഖങ്ങളെ ചെറുക്കുന്നതിനുമെല്ലാം സഹായിക്കുന്നു.
വെള്ളം...
നോറയുടെ ചര്‍മ്മത്തിനും വളരെയധികം പ്രത്യേകതകളുണ്ട്. തിളക്കമുള്ള - നനവ് തോന്നിക്കുന്നൊരു ചര്‍മ്മമാണ് ഇവരുടേത്. ദിവസം മുഴുവൻ ആവശ്യമായത്രയും വെള്ളം ഉറപ്പാക്കുന്നതിന്‍റെ ഒരു ഗുണമാണിത്. ഇതും മിക്ക താരങ്ങളും ശ്രദ്ധിക്കുന്നൊരു കാര്യമാണ്. കാരണം വെള്ളം കുടിക്കുന്നത് ആദ്യമേ തന്നെ പ്രതിഫലിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിലൂടെയാണ്.
Also Read:- മലൈകയ്ക്ക് ഇന്ന് പിറന്നാള്‍; പ്രായം പറഞ്ഞാല്‍ ആരാധര്‍ക്ക് പോലും അവിശ്വാസം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam