Asianet News MalayalamAsianet News Malayalam

മലൈകയ്ക്ക് ഇന്ന് പിറന്നാള്‍; പ്രായം പറഞ്ഞാല്‍ ആരാധര്‍ക്ക് പോലും അവിശ്വാസം

പ്രായം ഏറും തോറും ശരീരം വഴങ്ങാതെയാകുമെന്ന പൊതുവേയുള്ള വയ്പിനെ തന്റെ ജീവിതം കൊണ്ട് അട്ടിമറിക്കുകയാണ് മലൈകയെന്ന് പറയാം. അല്‍പമൊന്ന് മനസുവച്ചാല്‍ പ്രായത്തെ ഒരു പരിധി വരെയെങ്കിലും തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കുമെന്നും മലൈക തെളിയിക്കുന്നു

know malaika aroras dedication towards fitness on her 48 birthday
Author
Mumbai, First Published Oct 23, 2021, 9:02 PM IST
  • Facebook
  • Twitter
  • Whatsapp

ബോളിവുഡ് നടി മലൈക അറോറയുടെ പിറന്നാള്‍ ആണിന്ന്. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ മലൈകയ്ക്ക് ആശംസകളറിയിക്കുകയാണ്. ഇന്ന് മലൈകയ്ക്ക് എത്ര വയസാണ് തികയുന്നതെന്ന് അറിയാമോ? 

കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം പാലിക്കുന്ന മലൈകയ്ക്ക് ഇരുപതുകളുടെ ചെറുപ്പമേ ഇപ്പോഴും തോന്നൂ. എന്നാല്‍ നാല്‍പത്തിയെട്ട് വയസാണ് മലൈകയ്ക്ക് ഇന്ന് തികഞ്ഞിരിക്കുന്നത്. ഒരുപക്ഷേ ആരാധകര്‍ക്ക് പോലും അവിശ്വസനീയമായിരിക്കും അവരുടെ വയസ്. 

സോഷ്യല്‍ മീഡിയയില്‍ നിത്യേനയെന്നോണം ഇത്രമാത്രം ആഘോഷിക്കപ്പെടുന്നൊരു ഫിറ്റ്‌നസ് ഐക്കണ്‍ ബോളിവുഡ് നടിമാരില്‍ നിന്ന് വേറെയുണ്ടോയെന്ന് സംശയം തോന്നാം. അത്രമാത്രം വീഡിയോകളാണ് മലൈകയുടേതായി പതിവായി പുറത്തുവരാറുള്ളത്. 

 

 

നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍ എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെ ചൊല്ലിയുള്ളതടക്കമുള്ള വിവാദങ്ങളെ സധൈര്യം നേരിടുകയും ചെയ്തയാളാണ് മലൈക.

 

പന്ത്രണ്ട് വയസിന്റെ വ്യത്യാസമാണ് മലൈകയും അര്‍ജുനും തമ്മില്‍. അര്‍ബാസുമായുള്ള ബന്ധത്തിലുണ്ടായ മകന്‍ അര്‍ഹാന് ഇപ്പോള്‍ പതിനെട്ട് വയസാണ്. 

നാല്‍പത്തിയെട്ടിലും തുടിക്കുന്ന ചെറുപ്പം...

ആദ്യമേ സൂചിപ്പിച്ചത് പോലെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വ്യക്തിയാണ് മലൈക. പതിവായി ജിമ്മിലെ വര്‍ക്കൗട്ടും യോഗയും ചെയ്യും. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് പോലും ഈ ശീലങ്ങള്‍ക്ക് മുടക്കം വരുത്തിയിട്ടില്ല. 

ഒപ്പം തന്നെ സൂക്ഷ്മതയോടെയുള്ള ഡയറ്റും. ഇതെക്കുറിച്ചെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ മലൈക വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. പങ്കാളിയായ അര്‍ജുനും ഇക്കാര്യങ്ങള്‍ക്കെല്ലാം പിന്തുണയുമായി മലൈകയ്‌ക്കൊപ്പമുണ്ട്.

 

 

താന്‍ ഭക്ഷണപ്രിയ ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുമെങ്കിലും ഡയറ്റില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചും മലൈക എപ്പോഴും വാചാലയാകാറുണ്ട്. ജിമ്മിലെ വര്‍ക്കൗട്ടും മറ്റും വിപുലമായി തന്നെ ചെയ്യാറുണ്ടെങ്കിലും യോഗ തന്നെയാണ് മലൈകയുടെ ഇഷ്ടപ്പെട്ട മേഖല. യോഗയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മലൈക തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന് വേണ്ടി പങ്കുവയ്ക്കാറുണ്ട്. 

 

 

പ്രായം ഏറും തോറും ശരീരം വഴങ്ങാതെയാകുമെന്ന പൊതുവേയുള്ള വയ്പിനെ തന്റെ ജീവിതം കൊണ്ട് അട്ടിമറിക്കുകയാണ് മലൈകയെന്ന് പറയാം. അല്‍പമൊന്ന് മനസുവച്ചാല്‍ പ്രായത്തെ ഒരു പരിധി വരെയെങ്കിലും തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കുമെന്നും മലൈക തെളിയിക്കുന്നു. 

Also Read:- കിടിലന്‍ യോഗാ പോസുമായി നടി; അവിശ്വസനീയമായ വഴക്കമെന്ന് ആരാധകര്‍

Follow Us:
Download App:
  • android
  • ios