പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താറുണ്ട് ; ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് പങ്കുവച്ച് മിലിന്ദ് സോമൻ

Published : Sep 25, 2025, 02:08 PM IST
Milind Soman

Synopsis

ദിവസവും രാവിലെ പപ്പായയോ അല്ലെങ്കിൽ തണ്ണിമത്തനോ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഫലപ്രദമാണെന്നും മിലിന്ദ് പറഞ്ഞു. Milind Soman shares healthy breakfast 

ഫിറ്റ്‌നസ് ഐക്കണും മോഡലും നടനുമായ മിലിന്ദ് സോമന്റെ തന്റെ ഫിറ്റ്നസ് ടിപ്സുകൾ സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മിലിന്ദ് തന്റെ ദിനചര്യയെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും തുറന്നു പറഞ്ഞു. 

സീസണൽ പഴങ്ങൾ അടങ്ങിയ ഭക്ഷണക്രമമാണ് ശീലമാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കാറാണ് പതിവെന്നും മിലിന്ദ് പറഞ്ഞു. പിങ്ക്‌വില്ലയുമായുള്ള പ്രത്യേക അഭിമുഖത്തിൽ മിലിന്ദ് സോമൻ തന്റെ ലളിതവും പുതുമയുള്ളതുമായ ഭക്ഷണക്രമം പങ്കുവച്ചിരുന്നു.

ചായ, ബിസ്കറ്റ് എന്നിവ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നതിന് പകരം, ഒന്നോ രണ്ടോ കഷണങ്ങൾ പഴങ്ങൾ കഴിച്ച് ദിവസം തുടങ്ങുന്നത് ഏറെ നല്ലതാണെന്നും അദ്ദേഹം പറയുന്നു. ദിവസവും രാവിലെ പപ്പായയോ അല്ലെങ്കിൽ തണ്ണിമത്തനോ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഫലപ്രദമാണെന്നും മിലിന്ദ് പറഞ്ഞു.

ദിവസവും ബ്രേക്ക്ഫാസ്റ്റിന് വാഴപ്പഴം, ഡ്രൈ ഫ്രൂട്ട്സ്, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്താറുണ്ട്. ഇവ ശരീരത്തിൽ അധിക കലോറി കൂടാതെയിരിക്കാൻ സഹായിക്കും. അത്താഴവും അതുപോലെയാണ്. മാംസാഹാരം അത്താഴത്തിന് ഒഴിവാക്കാറാണ് പതിവ്. പച്ചക്കറികൾക്കൊപ്പം പരിപ്പും ചോറും അടങ്ങിയ ഒരു ഭക്ഷണമാണ് കഴിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അമിതമായി ഭക്ഷണം കഴിക്കാറില്ല. മഹാരാഷ്ട്ര, ബംഗാളി, ആസാമീസ്, ജാപ്പനീസ് തുടങ്ങിയ സംസ്കാരങ്ങളിൽ നിന്നുള്ള ഭക്ഷണത്തോട് ഏറെ ഇഷ്ടമാണ്. പപ്പായ, തണ്ണിമത്തൻ, മാമ്പഴം തുടങ്ങിയ പഴങ്ങളിൽ ഉയർന്ന അളവിൽ ജലാംശവും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. സീസണൽ പഴങ്ങളിൽ വിറ്റാമിൻ സി, എ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ദഹനാരോ​ഗ്യത്തിനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

പപ്പായ, മാമ്പഴം എന്നിവയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ സംരക്ഷിക്കുന്നതിനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായകമാണ്. വാഴപ്പഴത്തെ സംബന്ധിച്ചിടത്തോളം അവയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയ പ്രവർത്തനത്തിനും രക്തസമ്മർദ്ദ നിയന്ത്രണത്തിനും അത്യാവശ്യമാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Weight Loss Stories : നാല് മാസം കൊണ്ട് കുറച്ചത് 27 കിലോ ; വണ്ണം കുറയ്ക്കാൻ സഹായിച്ച ചില കാര്യങ്ങളുമായി അനന്തു തമ്പി
Health Tips : പുരുഷന്മാരിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ