മഴക്കാലത്ത് മുടികൊഴിച്ചിൽ കുറയ്ക്കാൻ ‌ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

Published : Sep 12, 2026, 12:55 PM IST
hairfall

Synopsis

മുടി കഴുകിയ ശേഷം തലയോട്ടി നനഞ്ഞ അവസ്ഥയിൽ ഒരിക്കലും വിടരുത്. നനഞ്ഞ മുടി കെട്ടിവയ്ക്കുന്നത് ഒഴിവാക്കുക. കാരണം, അതിൽ തങ്ങിനിൽക്കുന്ന ഈർപ്പം തലയോട്ടിയിലെ പ്രശ്നങ്ങൾ വഷളാക്കിയേക്കാം.

പലരിലും മഴക്കാലത്ത് മുടി കൊഴിച്ചിൽ വർധിക്കുന്നതായി കാണാറുണ്ട്. മഴ പെയ്യുന്നത് കൊണ്ട് മാത്രം മുടി കൊഴിയുന്നില്ല. ഉയർന്ന ആർദ്രത, വിയർപ്പ്, തലയോട്ടിയുടെ ആരോഗ്യം എന്നിവയാണ് ഇതിന്റെ യഥാർത്ഥ കാരണങ്ങൾ. മൺസൂൺ കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതോടെ മുടി വായുവിലെ അധിക ഈർപ്പം വലിച്ചെടുക്കുകയും, തൽഫലമായി മുടി വരണ്ടതും പരുക്കനായതും (frizzy) പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുള്ളതുമായി മാറുകയും ചെയ്യുന്നു. അതേസമയം, ചൂടും വിയർപ്പുമുള്ള തലയോട്ടി താരനും തലയോട്ടിയിലെ വീക്കത്തിനും കാരണമാകുന്ന 'മലസീസിയ' (Malassezia) എന്ന ഫംഗസിന്റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നു. താരൻ, ചൊറിച്ചിൽ, വീക്കം എന്നിവയാൽ ആരോഗ്യമില്ലാത്ത അവസ്ഥയിലുള്ള ശിരോചർമ്മം മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കാൻ കാരണമായേക്കാം. മഴക്കാലത്ത് മുടികൊഴിച്ചിൽ കുറയ്ക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

മുടി ഇടവിട്ട് കഴുകാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് തലയോട്ടിയിൽ എണ്ണമയം ഉണ്ടാകുന്നവരാണെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഷാംപൂ ഉപോ​​ഗിച്ച് കഴുകുക. തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നത് വിയർപ്പ്, എണ്ണമയം, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.

രണ്ട്

നിങ്ങൾക്ക് താരനോ തലയോട്ടിയിൽ ചൊറിച്ചിലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഫംഗസ് വളർച്ച നിയന്ത്രിക്കാൻ സഹായിക്കുന്നതിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുക.

മൂന്ന്

മുടി കഴുകിയ ശേഷം തലയോട്ടി നനഞ്ഞ അവസ്ഥയിൽ ഒരിക്കലും വിടരുത്. നനഞ്ഞ മുടി കെട്ടിവയ്ക്കുന്നത് ഒഴിവാക്കുക. കാരണം, അതിൽ തങ്ങിനിൽക്കുന്ന ഈർപ്പം തലയോട്ടിയിലെ പ്രശ്നങ്ങൾ വഷളാക്കിയേക്കാം.

നാല്

ആഴ്ചയിലൊരിക്കൽ പോഷകസമൃദ്ധമായ ഹെയർ മാസ്ക് ഉപയോഗിക്കുന്നത് ഈർപ്പം വീണ്ടെടുക്കാനും മൃദുത്വം വർദ്ധിപ്പിക്കാനും വരൾച്ച കുറയ്ക്കാനും സഹായിക്കും. മുട്ട, തക്കാളി പോലുള്ളവ കൊണ്ടുള്ള ഹെയർ പാക്കുകൾ ഉപയോ​ഗിക്കുക.

അഞ്ച്

സ്ട്രെയിറ്റനറുകൾ, ബ്ലോ ഡ്രയറുകൾ എന്നിവയുടെ തുടർച്ചയായ ഉപയോഗം മുടിയെ കൂടുതൽ ദുർബലമാക്കിയേക്കാം. ഹീറ്റ് സ്റ്റൈലിംഗ് ആവശ്യമായി വരികയാണെങ്കിൽ, എപ്പോഴും അതിനുമുമ്പ് ഒരു 'ഹീറ്റ് പ്രൊട്ടക്റ്റന്റ്' (heat protectant) പുരട്ടുക.

ആറ്

ആരോഗ്യമുള്ള മുടിക്ക് അടിസ്ഥാനം ശരീരത്തിനുള്ളിലെ പോഷകാഹാരമാണ്. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. മുടികൊഴിച്ചിലിന് കാരണമായേക്കാവുന്ന അയൺ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം അവ പരിഹരിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിളർച്ച തടയാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ
മുരിങ്ങയ്ക്ക സൂപ്പ് പതിവായി കുടിച്ചോളൂ, ഈ ആരോ​ഗ്യപ്രശ്നങ്ങൾ തടയും