National Nutrition Week 2025 : പതിവായി സപ്ലിമെന്റുകൾ കഴിക്കുന്നവരാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ‌

Published : Sep 02, 2025, 06:13 PM IST
national nutrition week

Synopsis

ഒരു ഡോക്ടറെ കണ്ട് വിദ​ഗ്ധ നിർദേശം തേടാതെ സപ്ലിമെന്റുകൾ ഒരിക്കലും കഴിക്കരുത്. നിങ്ങൾക്ക് ചില ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ . ഡോക്ടറെ കണ്ട് പരിശോധന നടത്തിയ ശേഷം മാത്രം സപ്ലിമെന്റുകൾ കഴിക്കുക. 

എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരമായി ആചരിച്ച് വരുന്നു. ആചരിക്കുന്നു. ശരിയായ പോഷകാഹാരത്തിന്റെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. 

മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിലും സമീകൃത പോഷകാഹാരത്തിന്റെ പങ്ക് ഊന്നിപ്പറയുന്നു. ശരീരത്തിൽ ആവശ്യത്തിന് പോഷകം ലഭിക്കുന്നതിന് ഇന്ന് ഭക്ഷണ സപ്ലിമെന്റുകൾ കഴിക്കുന്നവരാണ് അധികം ആളുകളും. എന്നിരുന്നാലും, അവയുടെ വ്യാപകമായ ഉപയോഗം മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് പലരും ഭയപ്പെടുന്നു.

ഭക്ഷണത്തിന്റെ ഗുണനിലവാരം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, പ്രായം, ആരോഗ്യസ്ഥിതികൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഭക്ഷണ സപ്ലിമെന്റുകളുടെ ആവശ്യകതയെ സ്വാധീനിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സമ്പന്നമായ വൈവിധ്യമാർന്നതും സമീകൃതവുമായ ഭക്ഷണം കഴിക്കുന്ന വ്യക്തികൾക്ക് സപ്ലിമെന്റുകൾ ആവശ്യമായി വരില്ല.

എന്നാൽ, അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപഭോഗം പോഷകാഹാരക്കുറവിലേക്ക് നയിച്ചേക്കാം. ഇത് ജീവിതശെെലി രോ​ഗങ്ങൾക്ക് ഇടയാക്കും. അത്തരം സന്ദർഭങ്ങളിൽ, ആരോഗ്യം നിലനിർത്തുന്നതിൽ സപ്ലിമെന്റുകൾക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. കൂടാതെ, പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ പ്രത്യേക മെഡിക്കൽ അവസ്ഥകൾ ഉള്ളവർ എന്നിങ്ങനെ ചില പ്രത്യേക കൂട്ടം ആളുകൾക്ക് സപ്ലിമെന്റേുകൾ ആവശ്യമാണ്.

ഒരു ഡോക്ടറെ കണ്ട് വിദ​ഗ്ധ നിർദേശം തേടാതെ സപ്ലിമെന്റുകൾ ഒരിക്കലും കഴിക്കരുത്. നിങ്ങൾക്ക് ചില ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ . ഡോക്ടറെ കണ്ട് പരിശോധന നടത്തിയ ശേഷം മാത്രം സപ്ലിമെന്റുകൾ കഴിക്കുക.

സപ്ലിമെന്റുകൾ എടുക്കുന്നതിന് മുമ്പ് നിലവിലെ ഭക്ഷണശീലങ്ങൾ വിലയിരുത്തുക. നിങ്ങൾ വിവിധതരം പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നില്ലെങ്കിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക. ഏതെങ്കിലും സപ്ലിമെന്റുകൾ എടുക്കുന്നതിന് മുമ്പ് ഡോക്ടറുമായോ രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനുമായോ സംസാരിക്കുക. 

നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ അടിസ്ഥാനമാക്കി അവർക്ക് നിർദേശം നൽകാനാകും. ചില വിറ്റാമിനുകളും ധാതുക്കളും അമിതമായ അളവിൽ കഴിക്കുന്നത് ദോഷകരമാകും. നിങ്ങളുടെ ഡോക്ടർ പറയുന്ന അളവിൽ മാത്രം കഴിക്കുക. സമീകൃതാഹാരത്തിലൂടെ പോഷകങ്ങൾ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും