
ആഗോളതലത്തിൽ പത്തിൽ നാല് ക്യാൻസർ കേസുകളെ തടയാൻ കഴിയുമെന്ന് പഠനം. അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും പുകയില നിയന്ത്രണത്തിന്റെയും മറ്റ് നടപടികളുടെയും ആവശ്യകത ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പുകയില, മദ്യം, ഉയർന്ന ശരീര മാസ് സൂചിക, വ്യായാമമില്ലായ്മ, വായു മലിനീകരണം, അൾട്രാവയലറ്റ് വികിരണം എന്നിവയുൾപ്പെടെ 30 തടയാവുന്ന കാരണങ്ങൾ പരിശോധിച്ചാണ് യുഎൻ ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (ഐഎആർസി)യും പഠനം നടത്തിയത്.
സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) പോലുള്ള ഒമ്പത് ക്യാൻസർ ഉണ്ടാക്കുന്ന അണുബാധകളും ആദ്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2020-ൽ ലോകമെമ്പാടുമുള്ള ഏകദേശം 10 ദശലക്ഷം മരണങ്ങൾക്ക് അതായത് ആറിൽ ഒന്ന് മരണങ്ങൾക്ക്, ക്യാൻസർ ഇപ്പോഴും ഒരു പ്രധാന രോഗകാരണമാണ്.
നിലവിലെ പ്രവണതകൾ തുടർന്നാൽ 2040 ആകുമ്പോഴേക്കും പുതിയ കേസുകളിൽ 50 ശതമാനം വർദ്ധനവുണ്ടാകുമെന്ന് പഠനത്തിൽ പറയുന്നു.185 രാജ്യങ്ങളിൽ നിന്നും 36 തരം ക്യാൻസർ കേസുകളിൽ നിന്നുമുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകൾ. 2022 ലെ പുതിയ ക്യാൻസർ കേസുകളിൽ 37 ശതമാനവും അതായത് ഏകദേശം 7.1 ദശലക്ഷം, തടയാൻ കഴിയുന്ന കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ക്യാൻസറിനെ തടയാവുന്ന പ്രധാന കാരണം പുകയിലയാണ്.
പുതിയ കേസുകളിൽ 15 ശതമാനത്തിനും ഇത് കാരണമാകുന്നു. തുടർന്ന് അണുബാധകൾ (10 ശതമാനം) ഉം മദ്യപാനം (3 ശതമാനം) ഉം ആണ്. പുരുഷന്മാരിലും സ്ത്രീകളിലും ശ്വാസകോശം, ആമാശയം, ഗർഭാശയ അർബുദം എന്നിവ തടയാവുന്ന കേസുകളിൽ പകുതിയോളം വരും.
ശ്വാസകോശ അർബുദം പ്രധാനമായും പുകവലിയും വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം വയറ്റിലെ അർബുദം പ്രധാനമായും ഹെലിക്കോബാക്റ്റർ പൈലോറി അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. സെർവിക്കൽ ക്യാൻസറിന് പ്രധാനമായും കാരണം HPV ആണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam