കഠിനമായ ഡയറ്റുകളിലൂടെയോ പെട്ടെന്ന് ഭാരം കുറയ്ക്കുന്ന രീതികളിലൂടെയോ അല്ലാതെ, ക്രമേണ വേണം ഭാരം കുറയ്ക്കേണ്ടതെന്ന് റുജുത പറയുന്നു.
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. എപ്പോഴും ആരോഗ്യകരമായി തന്നെ ഭാരം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും വേണ്ടിയുള്ള മൂന്ന് ലളിതമായ മാർഗങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കർ പറയുന്നു.
ഒന്ന്
കഠിനമായ ഡയറ്റുകളിലൂടെയോ പെട്ടെന്ന് ഭാരം കുറയ്ക്കുന്ന രീതികളിലൂടെയോ അല്ലാതെ, ക്രമേണ വേണം ഭാരം കുറയ്ക്കേണ്ടതെന്ന് റുജുത പറയുന്നു. ഒരു വർഷത്തിനുള്ളിൽ ശരീരഭാരത്തിന്റെ 5 മുതൽ 10 ശതമാനം വരെ കുറയ്ക്കാൻ ലക്ഷ്യമിടുക. കൂടുതൽ ഭാരം
കുറയ്ക്കേണ്ടതുണ്ടെങ്കിൽ തിടുക്കപ്പെട്ട് ചെയ്യുന്നതിന് പകരം അതിനായി കൂടുതൽ സമയം എടുക്കുന്നതാണ് ഉചിതമെന്നും റുജുത കൂട്ടിച്ചേർത്തു.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തൈറോയ്ഡ് തകരാറുകൾ, ഓസ്റ്റിയോപൊറോസിസ്, ചില അർബുദങ്ങൾ തുടങ്ങിയ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ ശരീരഭാരം ക്രമേണ കുറയ്ക്കുന്നത് സഹായിക്കും. പേശികളുടെ ശക്തി, പ്രതിരോധശേഷി, അസ്ഥികളുടെ ആരോഗ്യം, ആരോഗ്യകരമായ ചർമ്മം, മുടി എന്നിവ സംരക്ഷിക്കാനും ഇടയ്ക്കിടെയുള്ള അണുബാധകൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
രണ്ട്
എല്ലാവർക്കും ഒരേപോലെ ബാധകമായ ഭക്ഷണക്രമങ്ങൾ പിന്തുടരുന്നതിന് പകരം, ആളുകൾ ചെറുപ്പം മുതൽ കഴിച്ചു ശീലിച്ച പരമ്പരാഗത ഭക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണം ആരോഗ്യകരമായ ഭക്ഷണക്രമമെന്ന് ദിവേകർ പറഞ്ഞു. പരിപ്പും ചോറും, ഇഡ്ഡലി-ദോശ, ചിക്കനും ചോറും അല്ലെങ്കിൽ മത്സ്യം അടങ്ങിയ ഭക്ഷണം എന്നിങ്ങനെ പരിചിതമായ ഭക്ഷണവിഭവങ്ങളെ കേന്ദ്രീകരിച്ചാകണം ഭക്ഷണക്രമം തയ്യാറാക്കേണ്ടതെന്ന് അവർ വ്യക്തമാക്കി.
മൂന്ന്
ഇൻസ്റ്റാഗ്രാം ട്രെൻഡുകളെയോ വൈറലായ ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റുകളോ പിന്തുടരരുത്. ഓരോ ഏതാനും ആഴ്ചകളിലും ഒരു പുതിയ "സൂപ്പർഫുഡ്" സപ്ലിമെന്റ് അല്ലെങ്കിൽത ചേരുവ വൈറലാകുകയും പിന്നീട് മറ്റൊന്ന് പകരം വയ്ക്കുകയും ചെയ്യുന്നു.
പകരം, പരമ്പരാഗത ഭക്ഷണങ്ങളിലും സമീകൃതാഹാരങ്ങളും ശീലമാക്കുക. ഏറ്റവും പുതിയ ഇന്റർനെറ്റ് പ്രവണത പിന്തുടരുന്നതിലൂടെയല്ല, സ്ഥിരത, ശ്രദ്ധാപൂർവ്വമായ ഭക്ഷണം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, വർഷങ്ങളോളം നിലനിർത്താൻ കഴിയുന്ന ഭക്ഷണക്രമം എന്നിവയിൽ ശ്രദ്ധ നൽകുക.


