സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം

Published : Dec 12, 2025, 09:53 AM IST
smart phone

Synopsis

സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെയും യുഎസ്എയിലെ ഒറിഗോൺ ഹെൽത്ത് & സയൻസ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരുടെ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഇക്കാലത്ത് സോഷ്യൽ മീഡിയ എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഇത് ഇപ്പോൾ വെറുമൊരു വിനോദോപാധി മാത്രമല്ല, മറിച്ച് ആളുകളുടെ ദൈനംദിന ദിനചര്യകളെയും പെരുമാറ്റത്തെയും ചിന്തയെയും ആഴത്തിൽ സ്വാധീനിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ തുടർച്ചയായ ഉപയോഗം കുട്ടികൾക്ക് അങ്ങേയറ്റം ദോഷകരമാണെന്ന് ഒരു പഠനം വെളിപ്പെടുത്തിയിരിക്കുന്നു. സോഷ്യൽ മീഡിയ ആപ്പുകൾ കുട്ടികളുടെ മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെയും യുഎസ്എയിലെ ഒറിഗോൺ ഹെൽത്ത് & സയൻസ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരുടെ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സ്‌ക്രീൻ ശീലങ്ങളും ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) യുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും തമ്മിലുള്ള സാധ്യതയെക്കുറിച്ച് ഗവേഷകർ പരിശോധിച്ചു. സോഷ്യൽ മീഡിയ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.

അമിതമായ സോഷ്യൽ മീഡിയ തലച്ചോറിന്‍റെ വളർച്ചയെ ബാധിക്കുന്നു

കൗമാരക്കാരുടെ തലച്ചോറിന്‍റെയും വൈജ്ഞാനിക വികസനത്തിന്റെയും പഠിക്കാൻ കുട്ടികളെ നിരീക്ഷിച്ചു. ഏകദേശം 10 വയസ്സ് മുതൽ 14 വയസ്സ് വരെ 8,000-ത്തിലധികം കുട്ടികളെയാണ് നിരീക്ഷിച്ചത്. മൊത്തത്തിൽ, പഠനത്തിൽ 8,324 കുട്ടികളെ ഉൾപ്പെടുത്തി. ശരാശരി 9.9 വയസ്സ് പ്രായമുള്ളവരും അവരിൽ 53 ശതമാനം ആൺകുട്ടികളും ഉണ്ടായിരുന്നു. ഈ കുട്ടികൾ സോഷ്യൽ മീഡിയ, വീഡിയോ ഗെയിമുകൾ, ടിവി എന്നിവയിൽ എത്ര സമയം ചെലവഴിച്ചുവെന്ന് റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക്, ഫേസ്ബുക്ക്, ട്വിറ്റർ അല്ലെങ്കിൽ മെസഞ്ചർ പോലുള്ള ആപ്പുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളിൽ ശ്രദ്ധക്കുറവിന്റെ ലക്ഷണങ്ങൾ ക്രമേണ വർദ്ധിക്കുന്നതായി ഗവേഷകർ തിരിച്ചറിഞ്ഞു. ടിവി കാണുന്നതോ വീഡിയോ ഗെയിമുകൾ കളിക്കുന്നതോ ആയ കുട്ടികളുമായി സമാനമായ ഒരു ബന്ധവും പഠനത്തിൽ കണ്ടെത്തിയില്ല.

മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അക്കൗണ്ട് സൃഷ്‍ടിക്കാൻ അവരുടെ കുറഞ്ഞ പ്രായപരിധി 13 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന ശരാശരി സമയം ഒമ്പത് വയസാണെന്ന് പഠനം കണ്ടെത്തി. ഒമ്പത് വയസുള്ള ഒരു കുട്ടി ഒരു ദിവസം ഏകദേശം 30 മിനിറ്റ് സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു. ഇത് 13 വയസുള്ളവർക്ക് 2.5 മണിക്കൂറാണെന്നും പഠനം അവകാശപ്പെടുന്നു. ഇത് ആശങ്കാജനകമാണെന്ന് ഗവേഷകർ പറയുന്നു.

കാലക്രമേണ കുട്ടികളിൽ ശ്രദ്ധക്കുറവിന്റെ ലക്ഷണങ്ങൾ വർദ്ധിക്കുന്നതുമായി സോഷ്യൽ മീഡിയ ഉപയോഗം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രബന്ധത്തിന്റെ നിഗമനങ്ങൾ പറയുന്നു. മറ്റ് തരത്തിലുള്ള ഡിജിറ്റൽ മീഡിയകളെ അപേക്ഷിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന ഒരു വലിയ വെല്ലുവിളിയാണ് ഈ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടുന്നതെന്ന് പഠനത്തിലെ മുഖ്യ ഗവേഷകരിൽ ഒരാളായ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ടോർക്കൽ ക്ലിംഗ്ബെർഗ് അഭിപ്രായപ്പെടുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള അറിയിപ്പുകൾ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ സാരമായി ബാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. പെട്ടെന്നുള്ള ഒരു അറിയിപ്പ് ഒരു കുട്ടിയെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിപ്പിക്കുകയും മറ്റൊരു ആപ്പിലേക്ക് അവരെ തിരിച്ചുവിടുകയും ചെയ്യും. പ്രൊഫസർ ടോർക്കൽ ക്ലിംഗ്ബെർഗിന്റെ അഭിപ്രായത്തിൽ, മറ്റ് ഡിജിറ്റൽ മാധ്യമങ്ങളെ അപേക്ഷിച്ച് സോഷ്യൽ മീഡിയ തികച്ചും വ്യത്യസ്തമായ തരത്തിലുള്ള തലച്ചോറിന്റെ ഇടപെടൽ സൃഷ്ടിക്കുന്നു. ടെക് കമ്പനികളിൽ നിന്നുള്ള ശക്തമായ പ്രായ പരിശോധനാ ടൂളുകളുടെയും വ്യക്തമായ ഉള്ളടക്കത്തിന്റെയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുടെയും ആവശ്യകത ഗവേഷകർ എടുത്തുകാണിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍
താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ