
മുടികൊഴിച്ചിൽ ഇന്ന് മിക്കവരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മുടികാഴിച്ചിലുണ്ടാകാം. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവ മുടി കൊഴിച്ചിലിന് പ്രധാന കാരണമാണ്.
പലരും ഷാംപൂകൾ, സെറങ്ങൾ ഉപയോഗിക്കുമ്പോൾ അതൊക്കെ താൽകാലിക ആശ്വാസം മാത്രമാണ് നൽകുന്നത്. ചില പോഷകങ്ങളുടെ കുറവ് അമിത മുടികൊഴിച്ചിലിന് ഇടയാക്കുമെന്ന് പോഷകാഹാര വിദഗ്ദ്ധയായ ന്മാമി അഗർവാൾ പറയുന്നു . ഏതൊക്കെയാണ് ആ പോഷകങ്ങൾ എന്നതാണ് ഇനി പറയുന്നത്.
ഒന്ന്
ദുർബലവും പൊട്ടുന്നതുമായ മുടിയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് സിങ്കിന്റെ കുറവാണ്. പ്രോട്ടീനായ കെരാറ്റിൻ, മതിയായ സിങ്കിനെ വളരെയധികം ആശ്രയിക്കുന്നു. മുടിയുടെ കാലക്രമേണ പൊട്ടൽ കുറയ്ക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. മുട്ട, ഫ്ളകാസ് സീഡ്, മത്തങ്ങ വിത്തുകൾ തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
രണ്ട്
മുടി കൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണ് വിറ്റാമിൻ ഡിയുടെ കുറവ്. വിറ്റാമിൻ ഡി ആന്റിമൈക്രോബയൽ പെപ്റ്റൈഡുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് തലയോട്ടിയെ വീക്കം, അണുബാധ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ചൊറിച്ചിൽ, താരൻ, അമിതമായ കൊഴിച്ചിലിന് കാരണമാകും. മത്സ്യങ്ങൾ (സാൽമൺ, അയല, ട്രൗട്ട്, മത്തി), കൂണുകൾ, മുട്ടയുടെ മഞ്ഞക്കരു, പാൽ, ധാന്യങ്ങൾ, ഓറഞ്ച് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഡി കൂടുതലായി അടങ്ങിയിരിക്കുന്നു.
മൂന്ന്
സ്ത്രീകളിൽ കാണപ്പെടുന്ന ഇരുമ്പിന്റെ കുറവ് മുടി വളർച്ചയെ നേരിട്ട് തടസ്സപ്പെടുത്തും. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് ഇരുമ്പ് അത്യാവശ്യമാണ്. ഇരുമ്പ് കുറയുന്നത് ഓക്സിജൻ ലഭ്യത കുറയുന്നതിന് കാരണമാകുന്നു. ഇത് കാലക്രമേണ മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ചീര, പയർ, ബീൻസ്, നട്സ്, വിത്തുകൾ, ഉണങ്ങിയ പഴങ്ങൾ, ഇലക്കറികൾ എന്നിവയിൽ ഇരുമ്പ് കൂടുതലായി അടങ്ങിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam