Weight Loss Tips : 35 വയസ് കഴിഞ്ഞ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഫിറ്റായിരിക്കാൻ ചെയ്യേണ്ടത്...

Published : Jun 30, 2022, 03:22 PM ISTUpdated : Jun 30, 2022, 04:07 PM IST
Weight Loss Tips : 35 വയസ് കഴിഞ്ഞ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഫിറ്റായിരിക്കാൻ ചെയ്യേണ്ടത്...

Synopsis

പ്രായമാകുമ്പോൾ ശരീരത്തിലെ ഉപാപചയപ്രവർത്തനം മന്ദഗതിയിലാകുന്നു. ശരീരഭാരം അവർ പോലും അറിയാതെ വർദ്ധിക്കുന്നു. പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി 35 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കായി ഭാരം കുറയ്ക്കാനുള്ള ചില ടിപ്സുകൾ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചു. 

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. വണ്ണം കൂടുമെന്ന ഭയത്താൽ ഇഷ്ടഭക്ഷണം പോലും ഒഴിവാക്കുന്നവരാണ് അധികം പേരും. 25 - 35 വയസു വരെ ഡയറ്റ് നോക്കി ഭാരം നിയന്ത്രിക്കാം. എന്നാൽ 35 വയസ് കഴിഞ്ഞാൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ അലട്ടാം. 

പ്രായമാകുമ്പോൾ ശരീരത്തിലെ ഉപാപചയപ്രവർത്തനം മന്ദഗതിയിലാകുന്നു. ശരീരഭാരം അവർ പോലും അറിയാതെ വർദ്ധിക്കുന്നു. പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി 35 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കായി ഭാരം കുറയ്ക്കാനുള്ള ചില ടിപ്സുകൾ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചു. 

അമിതവണ്ണം ഒരാളെ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് ഇരയാക്കുന്നു. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും അവർ കുറിച്ചു.

ഇന്ത്യയിലെ നഗരങ്ങളിലെ മൂന്നിൽ രണ്ടു സ്ത്രീകളും 35 വയസ്സിനു മുകളിലുള്ള ഗ്രാമപ്രദേശങ്ങളിൽ മൂന്നിലൊന്ന് പേരും അമിതഭാരമുള്ളവരാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 25 വയസ്സുള്ള ശരീരവുമായി താരതമ്യപ്പെടുത്തുമ്പോൾ, 35 വയസ്സിന് മുകളിലായിരിക്കുമ്പോൾ ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല എന്നതാണെന്നും അഞ്ജലി കുറിച്ചു. 35 വയസ് കഴിഞ്ഞ സ്ത്രീകൾ ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതിനെ കുറിച്ച് അവർ പറയുന്നു.

1. ദിവസവും ഒരു മണിക്കൂർ നടക്കുക. നടത്തം ഒരു മികച്ച വ്യായാമമാണ്, ഇത് കലോറി എരിച്ചുകളയാൻ സഹായിക്കുന്നു.

2. ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിങ്ങളുടെ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തിലെ നാരുകൾ ഒരു ദിവസം 30-35 ഗ്രാമായി വർദ്ധിപ്പിക്കുക.

3. ശരീരഭാരം നിലനിർത്താൻ ചില ഡയറ്റ് ടിപ്പുകൾ സഹായിക്കും. രാത്രിയിൽ ല​ഘു ഭക്ഷണം കഴിക്കുക. രാത്രിയിൽ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുക..

4. പരിമിതമായ അളവിൽ എണ്ണ ഉപയോ​ഗിക്കുക. എണ്ണ ഉപഭോഗം പ്രതിദിനം 2-3 ടേബിൾസ്പൂൺ ആയി പരിമിതപ്പെടുത്തുക.

5. ദിവസവും ഒരു നേരം സാലഡ് ശീലമാക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ നൽകുമെന്ന് മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി