
ഇനി മുതൽ പഴങ്ങൾ കഴിക്കുമ്പോൾ അൽപം കറുവപ്പട്ട പൊടി വിതറിയ ശേഷം കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്. എന്റെ പഴങ്ങളിൽ അല്പം കറുവപ്പട്ട വിതറുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ പഴങ്ങളിൽ അല്പം കറുവപ്പട്ട ചേർക്കുന്നത് വലിയ മാറ്റമുണ്ടാക്കും. കാരണം പഴങ്ങൾ പഞ്ചസാരയുടെ ഒരു ലളിതമായ രൂപമാണ്, ഇത് വേഗത്തിൽ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും.
കറുവപ്പട്ട പൊടി വിതറുന്നത് പഞ്ചസാരയുടെ അളവ് കുറയ്ക്കും. കാരണം കറുവപ്പട്ട കോശങ്ങളിൽ ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ അനുവദിക്കുന്നു. കറുവപ്പട്ടയിൽ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് നല്ലതാണെന്ന് പോഷകാഹാര വിദഗ്ധ ദീപ്ശിഖ ജെയിൻ പറയുന്നു.
കറുവപ്പട്ട മോശം കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കറുവപ്പട്ട ചേർക്കുന്നത് വയറുവേദന, ദഹനക്കേട്, ദഹനനാളത്തിലെ അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. കുടലിലെ ദോഷകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയാൻ സഹായിക്കുന്ന ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കറുവപ്പട്ടയിലുണ്ട്.
കൊളസ്ട്രോൾ ഉണ്ടാവുന്നതിനെ തടയാനും രക്തത്തിലെ സമ്മർദ്ദം നിയന്ത്രിക്കാനും കറുവപ്പട്ടയ്ക്ക് സാധിക്കും. കൂടാതെ ഹൃദയ സംബന്ധമായ രോഗങ്ങളെ ഇത് തടയുകയും ചെയ്യുന്നു. ഓർമ്മശക്തി, ശ്രദ്ധ എന്നിവ കൂട്ടാനും മറവി രോഗം തടയാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായിക്കുന്നു. ഇതിൽ ആന്റിബാക്റ്റീരിയൽ, ആന്റിഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകൾ ഉണ്ടാവുന്നതിനെ തടയുകയും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam