അമിതവണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത്; ഡോക്ടർ പറയുന്നു

By Web TeamFirst Published Jun 28, 2019, 2:17 PM IST
Highlights

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഡോക്ടർ പറയുന്നു.
 

അമിതവണ്ണം ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് ശരീരഭാരം കൂടുന്നത്. കാലറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുക, വ്യായാമമില്ലായ്മ ഇവ രണ്ടുമാണ് അമിതവണ്ണം ഉണ്ടാകുന്നതിന് പ്രധാന രണ്ട് കാരണങ്ങളെന്ന് കോഴിക്കോട് സിദ്ധാ ആയുർവേദ  വെയ്റ്റ് ലോസ് സ്കിൻ ആന്റ് ബ്യൂട്ടി ക്ലിനിക്കിലെ ചീഫ് മെഡിക്കൽ കൺസൾട്ടന്റായ ഡോ. നാദിയ എം വിജയ് പറയുന്നു. 

അമിതവണ്ണം കുറയ്ക്കാൻ ആയുർവേദത്തിൽ നിരവധി ചികിത്സാരീതികളുണ്ടെന്നും ഡോ. നാദിയ പറഞ്ഞു. ചെറുപ്പത്തിലെ ഒരു ഹെൽത്തി ഡയറ്റ് പ്ലാൻ ഫോളോ ചെയ്താൽ ശരീരം ആരോ​ഗ്യത്തോടെ സൂക്ഷിക്കാമെന്നും ഡോക്ടർ പറയുന്നു. പാരമ്പര്യം,  ഹോർമോൺ പ്രശ്നങ്ങൾ (പിസിഒഡി, തെെറോയ്ഡ്) ‍ഇവയൊക്കെയാണ് ശരീരഭാരം കൂടുന്നതിന്റെ മറ്റ് പ്രധാന കാരണങ്ങൾ. 

80 ശതമാനം ഡയറ്റും 20 ശതമാനം വ്യായാമം ഇതാണ് മനസിൽ പ്രധാനമായി ഉണ്ടാകേണ്ടത്. ഡയറ്റിൽ 50 ശതമാനത്തോളം പച്ചക്കറികൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കുന്നതിൽ സമയത്തിന് വലിയൊരു പങ്കുണ്ട്. രാവിലെ 8 മണിക്ക് മുമ്പ് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയും ഉച്ചഭക്ഷണം ഒരു മണിക്ക് തന്നെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും  ഡോ. നാദിയ പറയുന്നു. 

രാത്രി ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക. രാത്രിയിൽ ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതാകും കൂടുതൽ നല്ലത്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ മെെദ, റവ, ബ്രഡ്, പൊട്ടറ്റോ ചിപ്സ്, മധുര പലഹാരങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. അമിതവണ്ണവും ആയുർവേദ ചികിത്സാരീതികളും എന്ന വിഷയത്തെ പറ്റിയാണ് ഡോ. നാദിയ എം വിജയ് സംസാരിച്ചത്. ഈ വിഷയത്തെ പറ്റി കൂടുതലറിയാൻ താഴേയുള്ള വീഡിയോ കാണുക...

click me!