Omicron Variant : 'ഒമിക്രോൺ' എത്രത്തോളം അപകടകാരി? വി​ദ​ഗ്ധർ പറയുന്നു

By Web TeamFirst Published Dec 1, 2021, 7:54 PM IST
Highlights

ദക്ഷിണാഫ്രിക്കയിലെയും ലോകമെമ്പാടുമുള്ള ഗവേഷകർ ഒമിക്രോൺ വേരിയന്റിന്റെ പല വശങ്ങളെ കുറിച്ചും  മനസ്സിലാക്കാൻ പഠനങ്ങൾ നടത്തി വരികയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ലോകമെങ്ങും ആശങ്ക പരത്തി കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോൺ' വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. B.1.1.529 എന്ന ഒമിക്രോൺ വകഭേദത്തിൻറെ വ്യാപനശേഷിയും രോഗസങ്കീർണതയും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ദക്ഷിണാഫ്രിക്കയിലെയും ലോകമെമ്പാടുമുള്ള ഗവേഷകർ ഒമിക്രോൺ വേരിയന്റിന്റെ പല വശങ്ങളെ കുറിച്ചും  മനസ്സിലാക്കാൻ പഠനങ്ങൾ നടത്തി വരികയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഡെൽറ്റ ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങളുമായുള്ള അണുബാധയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ കൂടുതൽ ഗുരുതരമായ രോഗം ഉണ്ടാക്കുന്നുണ്ടോ? ഇതിനെ കുറിച്ച് ഇനിയും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. 

ഒമിക്രോൺ ബാധിക്കുകയും തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി ഡാറ്റ സൂചിപ്പിക്കുന്നു. എന്നാൽ ഇത് ഒമിക്രോണുമായുള്ള പ്രത്യേക അണുബാധയുടെ ഫലമായല്ല, രോഗബാധിതരായ ആളുകളുടെ മൊത്തത്തിലുള്ള എണ്ണം വർദ്ധിക്കുന്നതിനാലാകാം. 

ഒമിക്രോണിന്റെ ലക്ഷണങ്ങൾ മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. കൊവിഡിന്റെ എല്ലാ വകഭേദങ്ങളും ഗുരുതരമായ രോഗത്തിനോ മരണത്തിനോ കാരണമാകാം. പ്രത്യേകിച്ച് ഏറ്റവും ദുർബലരായ ആളുകൾക്ക്, അതിനാൽ പ്രതിരോധം പ്രധാനമാണെന്ന് ​ഗവേഷകർ പറയുന്നു.

നിലവിലുള്ള വാക്സിനുകൾ ഗുരുതരമായ രോഗങ്ങൾക്കും മരണത്തിനും എതിരെ ഫലപ്രദമാണ്. ഒമിക്രോണിൽ നിന്ന് രക്ഷനേടാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു...

1. മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 1 മീറ്റർ എങ്കിലും ശാരീരിക അകലം പാലിക്കുക.
2. മാസ്ക് ഉപയോ​ഗിക്കുക.
3. ജനാലകൾ തുറന്നിടുക.
4. മോശമായി വായുസഞ്ചാരമുള്ളതോ തിരക്കേറിയതോ ആയ ഇടങ്ങൾ ഒഴിവാക്കുക.
5. കെെകൾ ഇടയ്ക്കിടെ കഴുകുക.
6.വാക്സിൻ എടുക്കുക.

ഒമിക്രോണിനെതിരെ പോരാടാന്‍ നമ്മുടെ വാക്‌സിനുകള്‍ക്ക് കഴിയുമോ?

click me!