Omicron : മൂന്നാം ഡോസ് വാക്സീൻ വേണ്ടിവരുമോ? ഡോ. സുൽഫി നൂഹു പറയുന്നു...

By Web TeamFirst Published Dec 1, 2021, 10:05 PM IST
Highlights

ആരോഗ്യ പ്രവർത്തകർക്കും  മുതിർന്ന പൗരന്മാർക്കും ഹൈറിസ്കൂള്ള വിഭാഗത്തിനും മൂന്നാം ഡോസ് നൽകേണ്ടിവരുമെന്നാണ് ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. 

ഒമിക്രോൺ (omicron) വൈറസ് ബാധയിൽ ആശങ്ക തുടരുന്നതിനിടെയാണ് ഇപ്പോള്‍ ബൂസ്റ്റ‍ർ ഡോസ് വാക്സീൻ, മൂന്നാം ഡോസ് വാക്സീൻ തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകള്‍ നടക്കുന്നത്. ശരിക്കും നമുക്ക് ബൂസ്റ്റർ ഡോസ് ആവശ്യമാണോ എന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുല്‍ഫി നൂഹു (dr sulphi noohu). 

ഒമിക്രോൺ വകഭേദത്തിന്റെ ഈ കാലഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും  മുതിർന്ന പൗരന്മാർക്കും ഹൈറിസ്കൂള്ള വിഭാഗത്തിനും മൂന്നാം ഡോസ് നൽകേണ്ടിവരുമെന്നാണ് ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. 

ഡോക്ടറുടെ കുറിപ്പ് വായിക്കാം...

മൂന്നാം ഡോസ്സ് വേണമോ, വേണ്ടയോയെന്ന് ലോകത്തെ ആരോഗ്യവിദഗ്ധർ കഴിഞ്ഞ ഏതാനും മാസങ്ങളായി ചർച്ച ചെയ്തു വരികയാണ്. പല പഠനങ്ങളും അനുകൂലമാകുമ്പോൾ  ചില പഠനങ്ങൾ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് പറയുന്നു. അമേരിക്കയും ഇംഗ്ലണ്ടും തുടങ്ങി ചില ഗൾഫ് രാജ്യങ്ങളും മൂന്നാം ഡോസ്സിലേക്ക് നീങ്ങിക്കഴിഞ്ഞു.

ഇസ്രായേൽ പഠനവും ഖത്തർ പഠനവുമൊക്കെ മൂന്നാം ഡോസ്സ്സിന്പിന്തുണ നൽകുമ്പോൾ, കൂടുതൽ വ്യക്തത, കൂടുതൽ കാത്തിരിപ്പ് ,എന്ന് ശക്തിയായി ആവശ്യപ്പെടുന്ന ഒരു വിഭാഗം ആരോഗ്യവിദഗ്ധരുണ്ട് ലോകത്തെമ്പാടും. ആൻറണി ഹൗചിയ്യും രാജേഷ് ഷായുമോക്കെ അനുകൂലമായി നിൽക്കുമ്പോൾ ലോകാരോഗ്യസംഘടന ലോകത്തെ മൂന്നാംകിട രാജ്യങ്ങളിലെല്ലാം രണ്ട് ഡോസ് വാക്സിനും ബഹുഭൂരിപക്ഷം പേരിലും എത്തിയതിനു ശേഷം മൂന്നാം കുത്തു മതിയെന്ന് പറയുന്നു.

ആഫ്രിക്കൻ രാജ്യങ്ങളിലും  മറ്റേതെങ്കിലും പിന്നോക്ക രാജ്യങ്ങളിലും കോവിഡ്-19 നിലനിന്നാൽ അത് വകഭേദങ്ങൾക്ക് കാരണമാകുമെന്നും ലോകത്തെമ്പാടും അത് വീണ്ടും തരംഗങ്ങൾ ഉണ്ടാക്കുമെന്നും ലോകാരോഗ്യസംഘടന പറയുന്നതിൽ അർത്ഥമുണ്ട്. എന്നാൽ സമ്പന്ന രാജ്യങ്ങൾ  ഹൈറിസ്ക് വിഭാഗത്തിനും ആരോഗ്യ പ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും വാക്സിൻ മൂന്നാം കുത്തിവെപ്പ് നൽകി തുടങ്ങി.
അപ്പോൾ നമുക്ക് ബൂസ്റ്റ്ണൊ വേണ്ടയൊ?

ഒമിക്രോൺ വകഭേദത്തിന്റെ കാലഘട്ടത്തിൽ  ആരോഗ്യ പ്രവർത്തകർക്കും  മുതിർന്ന പൗരന്മാർക്കും ഹൈറിസ്കൂള്ള ആൾക്കാർക്കും മൂന്നാം ഡോസ്  നൽകേണ്ടിവരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് കേരളത്തിൽ, വാക്സിൻ ഷോട്ടേജ് തൽക്കാലംമെങ്കിലും ഇല്ലയെന്നുള്ള വസ്തുത കണക്കിലെടുക്കുമ്പോൾ എടുത്ത വാക്സിൻ തന്നെ എടുക്കണമോ അതോ  വാക്സിൻ മിക്സ് ആകാമോ എന്ന ചോദ്യവും നിലവിലുണ്ട്.
വാക്സിൻ മിക്സ് ആകാം എന്നുള്ള നിലപാടാണ് ശാസ്ത്രലോകത്തിന്. മെല്ലെമെല്ലെ നമുക്ക് ബൂസ്റ്റർ ഡോസ്ലേക്ക് നീങ്ങാം. ബൂസ്റ്റർ ഡോസ് എന്ന് വിളിക്കുന്നത്  ശാസ്ത്രീയമായി ശരിയല്ലയെന്ന് പറയേണ്ടിവരും. തൽക്കാലം മൂന്നാം ഡോസ് എന്ന് വിളിക്കാം. അപ്പോ ബൂസ്റ്റാം!  അതന്നെ!

- ഡോ സുൽഫി നൂഹു

 

Also Read:  ഒമിക്രോണിനെതിരെ പോരാടാന്‍ നമ്മുടെ വാക്‌സിനുകള്‍ക്ക് കഴിയുമോ?

click me!