ഇനി മുതൽ ഓറഞ്ച് തൊലി കളയരുതേ, മുടിയും ചർമ്മവും സുന്ദരമാക്കും

Published : May 22, 2025, 02:54 PM IST
ഇനി മുതൽ ഓറഞ്ച് തൊലി കളയരുതേ, മുടിയും ചർമ്മവും സുന്ദരമാക്കും

Synopsis

ഓറഞ്ചിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്നു. 

സിട്രസ് പഴവർഗ്ഗത്തിൽ പെട്ട ഓറഞ്ച് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നു. ഓറഞ്ചിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്നു. 

മുടിയ്ക്കും ചർമ്മത്തിനുമായി ഓറഞ്ച് തൊലി ഉപയോ​ഗിക്കേണ്ട വിധം

ഓറഞ്ച് തൊലികൾ വെള്ളത്തിൽ തിളപ്പിച്ച് ഫേഷ്യൽ ടോണറായോ ഹെയർ വാട്ടറായോ ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് ഉന്മേഷം നൽകുകയും മുടിയുടെ വേരുകൾക്ക് ബലമുള്ളതാക്കുകയും ചെയ്യുന്നു. 

ഓറഞ്ച് തൊലി പൊടിച്ച് തൈരിലോ അല്ലെങ്കിൽ കറ്റാർ വാഴ ജെല്ലിലോ യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക. താരൻ കുറയ്ക്കാനും തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കും.

ഓറഞ്ച് തൊലി പൊടിച്ച് പഞ്ചസാരയും കുറച്ച് തുള്ളി എണ്ണയും ചേർത്ത് തലയോട്ടിയിൽ മൃദുവായി തേച്ച് പിടിപ്പിക്കുക. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുന്നു. 

ഓറഞ്ച് തൊലിയുടെ പൊടി റോസ് വാട്ടറിലും ഗ്ലിസറിനിലും കലർത്തി ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകാനും പിഗ്മെന്റേഷൻ കുറയ്ക്കാനും സഹായിക്കും.

കഞ്ഞി വെള്ളവും ഓറഞ്ച് തൊലിയും ഒരുമിച്ച് ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. മുടി വളർച്ച വേ​ഗത്തിലാക്കാൻ ഈ പാക്ക് സഹായിക്കും.

 

 

PREV
Read more Articles on
click me!

Recommended Stories

ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും
ഈ പുതിയ ചികിത്സാ രീതി രക്താർബുദം എളുപ്പം മാറ്റും