
വെണ്ടയ്ക്കയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെണ്ടയ്ക്ക കൊണ്ട് പലതരത്തിൽ പല രുചിയിൽ വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കാൻ സാധിക്കും. എന്നാൽ ഇതു കൂടാതെ വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്ന നിരവധി പേരുണ്ട്. വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും ചില ദോഷവശങ്ങൾ കൂടിയുണ്ട്.
ഒന്ന്
ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇത് വലിയ അളവിൽ കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം. വെണ്ടയ്ക്ക വെള്ളം നാരുകളാൽ സമ്പുഷ്ടമാണ്. നാരുകൾ ഗുണം ചെയ്യുമെങ്കിലും, വെണ്ടക്ക വെള്ളം അമിതമായി കഴിക്കുന്നത് വയറു വീർക്കുന്നതിനോ ഗ്യാസ് ഉണ്ടാക്കുന്നതിനോ വയറുവേദനയ്ക്കോ കാരണമാകും.
രണ്ട്
അലർജി പ്രശ്നമാണ് മറ്റൊരു പ്രശ്നം. ചില വ്യക്തികൾക്ക് വെണ്ടയ്ക്കയോട് അലർജി ഉണ്ടാകാം. വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ചില പ്രതികൂല ഫലങ്ങൾക്ക് കാരണമാകും. അലർജി ഉള്ളവർ വെണ്ടയ്ക്ക വെള്ളം ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്.
മൂന്ന്
വെണ്ടയ്ക്ക ചില മരുന്നുകളെ പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന മരുന്നുകളെ ബാധിച്ചേക്കാം. നിങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ വെയണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നച് ഒഴിവാക്കുക.
നാല്
വെണ്ടയ്ക്കയിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന അളവിൽ കഴിക്കുമ്പോൾ വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വെണ്ടയ്ക്ക വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ
വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, ഫൈബർ, പ്രോട്ടീൻ, മഗ്നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും വെണ്ടയ്ക്ക വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുക ചെയ്യുന്നു. ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും.