മുഖത്തെ കരുവാളിപ്പ് മാറാൻ പപ്പായ ഫേസ് പാക്കുകൾ

Published : Jul 17, 2023, 10:36 PM IST
മുഖത്തെ കരുവാളിപ്പ് മാറാൻ പപ്പായ ഫേസ് പാക്കുകൾ

Synopsis

പപ്പെയ്ൻ എന്ന എൻസൈം കൊളാജൻ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൊളാജൻ ചർമ്മത്തിന്റെ പ്രധാന ഘടകമാണ്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് പപ്പായ. ചർമ്മത്തിന് തിളക്കം കൂട്ടാനും ചുളിവുകൾ ഇല്ലാതാക്കി മുഖകാന്തി വർദ്ധിപ്പിക്കാനും പപ്പായ നല്ലതാണ്. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയതിനാൽ ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കും. 

ഉയർന്ന പോഷകങ്ങളാലും നാരുകളാലും സമ്പന്നമാണ് പപ്പായ. പപ്പായയിൽ പ്രൊവിറ്റമിൻ എ, സി, ഫൈറ്റോ വിറ്റാമിൻ കെ തുടങ്ങിയ വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾക്ക് പുറമേ ഫോസ്ഫറസ്, മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ തുടങ്ങിയ വസ്തുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. പപ്പായയും പപ്പൈൻ, ചിമോപാപൈൻ തുടങ്ങിയ രാസവസ്തുക്കൾ / എൻസൈമുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. 

പപ്പെയ്ൻ എന്ന എൻസൈം കൊളാജൻ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൊളാജൻ ചർമ്മത്തിന്റെ പ്രധാന ഘടകമാണ്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശക്തമായ കൊളാജൻ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, പപ്പായ ഒരു ആന്റി-ഏജിംഗ് ഏജന്റായി പ്രവർത്തിക്കുന്നു. ചർമ്മത്തിന് സ്വാഭാവിക തിളക്കവും മികച്ച ഘടനയും നൽകാനും ഇത് സഹായിക്കുന്നു.

പപ്പായയ്ക്ക് ചർമ്മത്തിന് ഈർപ്പം നൽകാൻ കഴിയും. ചർമ്മത്തിന് പപ്പായ പതിവായി ഉപയോഗിക്കുന്നത് മൃദുവും തിളക്കമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കും.

‌ഒരു പകുതി വെള്ളരിക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് ഇതിലേക്ക് കാൽ കപ്പ് പഴുത്ത പപ്പായയും, കാൽ കപ്പ് പഴുത്ത വാഴപ്പഴവും ചേർത്ത് മിക്സിയിലിട്ട് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കണം. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

ഒരു പഴുത്ത പപ്പായ ചെറിയ കഷണങ്ങളാക്കി മുറിച്ച് നന്നായി ഉടച്ചെടുക്കുക. മൂന്നോ നാലോ ടീസ്പൂൺ ഓറഞ്ച് നീര് ഇതിലേക്ക് പപ്പായയുമായി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം മുഖത്തും കഴുത്തിലും 15 നേരം ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

വെറും വയറ്റിൽ വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ
 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ