ആയുർവേദത്തിൽ പാർക്കിൻസൺസ് രോഗത്തിന്റെ ചികിത്സാരീതികൾ

Published : Jun 20, 2026, 12:55 PM IST
 parkinson's disease

Synopsis

കൈകാലുകളിലെ വിറയൽ, പേശികളുടെ കടുപ്പം (Rigidity), ചലനങ്ങളിലെ മന്ദത, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. പലപ്പോഴും രോഗികൾ മാനസികമായും ശാരീരികമായും തളർന്ന അവസ്ഥയിലാണ് ഡോക്ടറുടെ അടുത്ത് എത്താറുള്ളത്.

വാർദ്ധക്യ സഹജമായ രോഗങ്ങളിൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയെത്തുന്ന രോഗങ്ങളിൽ ഒന്നാണ് പാർക്കിൻസൺസ് രോഗം. ആയുർവേദം ഇതിനെ 'കമ്പവാതം' എന്ന് വിളിക്കുന്നു. ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന 'വാത' ദോഷത്തിനുണ്ടാകുന്ന വ്യതിയാനവും മസ്തിഷ്കത്തിലെ കോശങ്ങളുടെ ക്ഷയവുമാണ് ഇതിന്റെ അടിസ്ഥാന കാരണം. 

ശരീരത്തിൽ മുഖ്യമായും ഡോപമിൻ ഉണ്ടാക്കുന്ന നർവ് സെല്ലുകൾ നശിക്കുന്നതാണ് ഈ രോഗത്തിനു കാരണമാകുന്നത്. കൈകാലുകളിലെ വിറയൽ, പേശികളുടെ കടുപ്പം (Rigidity), ചലനങ്ങളിലെ മന്ദത, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. 

പലപ്പോഴും രോഗികൾ മാനസികമായും ശാരീരികമായും തളർന്ന അവസ്ഥയിലാണ് ഡോക്ടറുടെ അടുത്ത് എത്താറുള്ളത്. എന്നാൽ കൃത്യമായ ആയുർവേദ പരിചരണത്തിലൂടെ ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ജീവിതനിലവാരം ഉയർത്താനും സാധിക്കും. ആയുർവേദ ചികിത്സാ പദ്ധതികൾ കമ്പവാത ചികിത്സയിൽ 'ശോധന' (Detoxification), 'ശമന' (Palliative), രസായന (Rejuvenation therapy) രീതികൾക്കാണ് പ്രാധാന്യം.

ബാഹ്യ ചികിത്സകൾ: ഔഷധസമൃദ്ധമായ എണ്ണകൾ ഉപയോഗിച്ചുള്ള അഭ്യംഗം, പിഴിച്ചിൽ, ഞവരക്കിഴി എന്നിവ പേശികളുടെ വലിച്ചിൽ കുറയ്ക്കാനും രക്തയോട്ടം കൂട്ടാനും സഹായിക്കുന്നു. തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കാൻ ശിരോവസ്‌തി പോലുള്ള ചികിത്സകൾ അത്യുത്തമമാണ്

◦ ശിരോവസ്തി :വാതത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണിത്. നാഡീവ്യൂഹത്തെ ബലപ്പെടുത്താൻ പ്രത്യേക തൈലങ്ങളും ഉപയോഗിച്ചുള്ള വസ്തികൾ നൽകാറുണ്ട്. ഇവിടെ ഏറ്റവും അനുയോജ്യമായത് ശിരോവസ്‌തിയാണ്. തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്നം കാരണം ദഹന വ്യവസ്ഥ വളരെ പതുക്കെ പ്രവർത്തിക്കുന്ന രീതി ആയിരിക്കും ഉണ്ടാവുക, ദഹന കുറവ് , മലബന്ധം , ക്ഷീണം, മാനസിക സമ്മർദ്ദം, മൂഡ് സ്വിംഗ്സ്, ഉറക്കക്കുറവ്, ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ സാധാരണ ഈ രോഗികളിൽ കാണാറുണ്ട്.

മസ്തിഷ്കത്തിലേക്കുള്ള നാഡീ സന്ദേശങ്ങളുടെ (സിഗ്നലിംഗ്) കുറവ് ശരീരത്തിൽ അമിതമായ വിറയലും മരവിപ്പും ഉണ്ടാക്കുന്നു. പിനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മെലടോണിൻ എന്ന ഹോർമോൺ ശരീരത്തിന് ആവശ്യമായ ഉറക്കവും വിശ്രമവും നൽകുന്നതിനൊപ്പം നാഡീവ്യൂഹത്തെ സംരക്ഷിക്കാനും ശാരീരിക ആയാസം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ഈ ഹോർമോണിന്റെ സ്വാഭാവിക ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും തലച്ചോറിനെ ശാന്തമാക്കാനുമുള്ള മികച്ച ആയുർവേദ ചികിത്സകളാണ് തക്രധാര, പാൽ ധാര, തൈലധാര എന്നിവ. ഇതിനോടൊപ്പം തലച്ചോറിലെ കോശങ്ങൾക്ക് കുളിർമയും പോഷണവും നൽകാൻ 'തലപൊതിച്ചിൽ' പോലുള്ള ചികിത്സകളും ഏറെ ഫലപ്രദമായി ചെയ്തുവരുന്നു.

• ഔഷധങ്ങൾ: കൗഞ്ചപ്പൊടി അഥവാ ശുദ്ധീകരിച്ച നായ്ക്കുരണ പരിപ്പ് പൊടി (Mucuna pruriens - ഇതിൽ സ്വാഭാവിക എൽ-ഡോപ്പ അടങ്ങിയിരിക്കുന്നു), പാലിൽ കലക്കിയാണ് ഇത് കൊടുക്കാറുള്ളത്. സ്വാഭാവികമായി ഉത്പാദിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണിത്. അലോപ്പതി മരുന്നുകൾ കഴിക്കുന്ന ആളുകൾക്കും ഈ മരുന്ന് പ്രയോജനകരമാണ്. ശങ്കുപുഷ്പം, അശ്വഗന്ധ, തുടങ്ങിയ രസായനങ്ങൾ കൂടി ചേർന്നുള്ള തലച്ചോറിനെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ളചികിത്സകളാണ് കൂടുതലും സ്വീകരിക്കാറുള്ളത്.

ഫലപ്രാപ്തിയും ബദൽ മാർഗ്ഗങ്ങളും

ആധുനിക മരുന്നുകൾ കഴിക്കുന്നവർക്ക് പോലും ആയുർവേദം ഒരു മികച്ച സഹായചികിത്സയാണ് (Supportive Therapy). ഇത് മരുന്നുകളുടെ അളവ് കൂട്ടേണ്ടി വരുന്നത് ഒരു പരിധി വരെ തടയുന്നു. ശരീരത്തിന്റെ സ്വാഭാവിക ചലനശേഷി നിലനിർത്താൻ ആയുർവേദത്തോടൊപ്പം ഫിസിയോതെറാപ്പിയും, നാഡീ ഉത്തേജനത്തിനായി സൂചി പ്രയോഗം പോലുള്ള പുരാതന ബദൽ ചികിത്സകളും സംയോജിപ്പിക്കുന്നത് രോഗമുക്തിക്ക് വേഗത കൂട്ടും.

ഓർക്കുക: പാർക്കിൻസൺസ് പൂർണ്ണമായി ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിലും, രോഗത്തിന്റെ വേഗത കുറയ്ക്കാനും പരസഹായമില്ലാതെ ജീവിക്കാനും ആയുർവേദത്തിലൂടെ സാധിക്കും. തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നതാണ് പ്രധാനം.

ലേഖനം തയ്യാറാക്കിയത്:

ഡോ. സൂരജ് ശങ്കർ എം,

സീനിയർ കൺസൾട്ടന്റ്, ആയുർവേദ,

ടൈഗ്രിസ് വാലി ഹോസ്പിറ്റൽ,

കോഴിക്കോട്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്ത് വേദനയും നടുവേദനയും അനുഭവപ്പെടാറുണ്ടോ?