പാര്‍ക്കിന്‍സണ്‍സ് രോഗം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാം...

Published : Jul 18, 2023, 10:24 AM ISTUpdated : Jul 18, 2023, 10:25 AM IST
പാര്‍ക്കിന്‍സണ്‍സ് രോഗം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാം...

Synopsis

ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയാണ് ഇത് ബാധിക്കുക.

തലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന 'ഡോപാമിന്‍' എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മിക്കുന്ന കോശങ്ങളാണ് രോഗം മൂലം നശിക്കുന്നത്. ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയാണ് ഇത് ബാധിക്കുക.

പാര്‍ക്കിന്‍സണ്‍സിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വിറയല്‍ ആണ് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കുന്നവരില്‍ ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണം. വിരലുകള്‍, താടി, ചുണ്ട്, കാല്‍ തുടങ്ങിയവാണ് വിറയ്ക്കുന്നത്. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും കൂടുതലായി വിറയലുണ്ടാകും. 

രണ്ട്...

ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞു വരികയാണ് മറ്റൊരു ലക്ഷണം. പേശികൾ ചലിപ്പിക്കുമ്പോൾ അനായാസത നഷ്ടപ്പെടും.

മൂന്ന്...

പേശികളില്‍ വേദന, തോള്‍ വേദന, ഇടുപ്പ് വേദന, നടക്കുമ്പോഴും ഇരിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ലക്ഷണങ്ങളാകാം. 

നാല്...

നില്‍ക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക. കൈകള്‍ വീശാതെയുള്ള നടത്തം. 

അഞ്ച്...

പതിഞ്ഞ ശബ്ദം, ഇമവെട്ടാതിരിക്കുക, കയ്യക്ഷരം മോശമാവുകയും ചെറുതാവുകയും ചെയ്യുക .

ആറ്...

എത്ര നേരം കിടന്നാലും ഉറക്കം വരാത്ത അവസ്ഥ, ഉറക്കത്തില്‍ അകാരണമായി ഞെട്ടി എഴുന്നേല്‍ക്കുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. 

ഏഴ്...

ഭക്ഷണങ്ങളുടേയും മറ്റ് ഗന്ധങ്ങളും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും പാര്‍ക്കിന്‍സണ്‍സിന്‍റെ ലക്ഷണമാകാം. ആഹാരം ഇറക്കുവാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം.

എട്ട്...

പാര്‍ക്കിന്‍സണ്‍സ് രോഗം തീവ്രമാകുമ്പോള്‍ മറവി പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കും. രോഗം ഓര്‍മ്മശക്തിയെ ബാധിക്കുന്നതിനാല്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മന്ദഗതിയിലാവും. അടുത്ത ആളുകളെ പോലും തിരിച്ചറിയാതെ വരും. 

ഒമ്പത്... 

വിഷാദം, അമിതമായ ഉത്കണ്ഠ തുടങ്ങിയവയും ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട പത്ത് ഭക്ഷണങ്ങളും...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുവാക്കളിലെ കോളൻ ക്യാൻസർ; തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍
World Kidney Day 2026 : വൃക്കരോ​ഗം : നേരത്തെ തിരിച്ചറിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാം