പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. പഴങ്ങളും പച്ചക്കറികളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ക്യാന്‍സര്‍ ഇന്ന് എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. പഴങ്ങളും പച്ചക്കറികളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വയറിന്‍റെ ആരോഗ്യം മോശമാകുന്നതും ചില ക്യാൻസറുകളുടെ സാധ്യതയെ വർധിപ്പിക്കും. അതിനാല്‍ വയറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടതും പ്രധാനമാണ്. ചിലരില്‍ സ്ട്രെസ് രോഗപ്രതിരോധശേഷിയെയും ക്യാന്‍സര്‍ സാധ്യതയെയും കൂട്ടിയേക്കാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികളും സ്വീകരിക്കുക.
ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസര്‍ സാധ്യതയെ പ്രതിരോധിക്കാം.
രണ്ട്...
ബ്രൊക്കോളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദ സാധ്യതയെ പ്രതിരോധിക്കാനും കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള സൾഫോറാഫെയ്ന് ആണ് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുള്ളത്.
മൂന്ന്...
കാബേജാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാബേജില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ അകറ്റി ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
നാല്...
തക്കാളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്.
അഞ്ച്...
സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങളും ക്യാൻസറിനെ തടയാൻ സഹായിക്കുന്നു. ഇവയിലെ ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.
ആറ്...
ബീന്‍സ് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ക്യാന്‍സര്‍ സാധ്യതയെ തടയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഏഴ്...
മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളുടെ വിളര്‍ച്ചയെ പ്രതിരോധിക്കുന്നത്.
എട്ട്...
വെളുത്തുള്ളി ആണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയ ഭക്ഷണമാണ് വെളുത്തുള്ളി.
ഒമ്പത്...
കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ക്യാന്‍സര്‍ സാാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പത്ത്...
വാള്‍നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ ബയോ-ആക്ടീവ് ഘടകങ്ങൾക്ക് ക്യാൻസർ സാധ്യതകളെ കുറയ്ക്കാനാകും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: പതിവായി കഴിക്കാം ഗ്രീന്‍ ബീന്‍സ്; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...
