എംകോം വിദ്യാർത്ഥിയായ പ്രഭുലാലിന്റെ ശരീരത്തിൽ ജനിച്ചപ്പോഴുണ്ടായിരുന്ന കറുത്ത മറുക് വളർച്ചയ്ക്കനുസരിച്ച് വ്യാപിക്കുകയായിരുന്നു

ആലപ്പുഴ: പത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അത്യപൂർവ്വ രോഗത്തിന് അടിമപ്പെട്ട യുവാവ് സമൂഹത്തിന്റെ കനിവ് തേടുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാലാണ് ശരീരത്തിന്റെ 80 ശതമാനവും വ്യാപിച്ച കറുത്ത മറുകിൽ നിന്ന് രക്ഷ തേടാൻ സഹായം അഭ്യർത്ഥിക്കുന്നത്. മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളര്‍ന്നു ഇറങ്ങിയ മറുക്‌ പ്രഭു ലാലിന്‍റെ ശരീരത്തിലെ 80 % ത്തില്‍ അധികം ഭാഗം ഇതുവരെ കവര്‍ന്നെടുത്തു.

ജനിച്ചപ്പോള്‍ തന്നെ ശരീരത്തില്‍ കറുത്ത മറുകിന്‍റെ നേരിയ അടയാളം ഉണ്ടായിരുന്നു. പ്രഭുലാലിന്റെ വളർച്ചയ്ക്കനുസരിച്ച് ഇതും വളർന്നു. മറുക് കൂടുതൽ കൂടുതൽ കറുത്ത് വന്നു. ഇനി മുഖത്ത് നെറ്റിയുടെയും ഇടത് കണ്ണിന്റെയും ഭാഗം മാത്രമാണ് കറുത്ത മറുക് വ്യാപിക്കാനുള്ളത്. ശേഷിച്ച എല്ലാ ഭാഗത്തും മറുക് വ്യാപിച്ചു. വലതു ചെവി വളര്‍ന്ന് വലുതായപ്പോൾ ചെവിക്കുട അടഞ്ഞ് കേൾവി ഇല്ലാതായി. യുവാവിന്റെ ദുരവസ്ഥ കിടിലം ഫിറോസ് എന്നയാളാണ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഫിറോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങിനെ

ദയവായി എല്ലാവരും കഴിയുന്ന സഹായം ചെയ്യുക. ശരീരമാസകലം കറുത്ത മറുക്‌ വളര്‍ന്നു വലുതാകുന്ന അസാധാരണ രോഗം പ്രഭു ലാലിന്‍റെ ജീവിതത്തില്‍ ഇരുള്‍ പരത്തുന്നു.മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളര്‍ന്നു ഇറങ്ങിയ മറുക്‌ പ്രഭു ലാലിന്‍റെ ശരീരത്തിലെ 80 % ത്തില്‍ അധികം ഭാഗം കവര്‍ന്നെടുത്തു കഴിഞ്ഞു.
10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഈ അവസ്ഥയില്‍ നിന്ന് എങ്ങനെ മോചനം നേടണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഈ കുട്ടി.തൃക്കുന്നപുഴ പാനൂര്‍ കൊച്ചുതറ തെക്കതില്‍ കൂലി പണിക്കാരന്‍ ആയ ശ്രീ. പ്രസന്നന്‍റെ രണ്ടാമത്തെ മകനാണ് പ്രഭുലാല്‍ . മംഗലം ഹയര്‍ സ്കൂളില്‍ +2 കഴിഞ്ഞ വിദ്യാര്‍ഥിയാണ് പ്രഭുലാൽ .ഇപ്പോൾ ഡിഗ്രി കഴിഞ്ഞു എംകോം ന് പഠിക്കുന്നു .
ജനിച്ചപ്പോള്‍ തന്നെ കുട്ടിയുടെ ശരീരത്ത് കറുത്ത മരുകിന്‍റെ നേരിയ അടയാളം ഉണ്ടായിരുന്നു.പിന്നീട് അത് വളര്‍ന്നു തുടങ്ങി . വളര്‍ച്ചയ്ക്കൊപ്പം കറുപ്പിന്‍റെ നിറം കൂടുതല്‍ കറുക്കുന്നുണ്ടായിരുന്നു .ഇപ്പോള്‍ മുഖത്ത് നെറ്റിയുടെ ഭാഗത്തും ഇടതു കണ്ണിന്‍റെ ഭാഗത്തും മാത്രമാണ് മറുക്‌ ഇല്ലാത്തത്. വലതു ചെവി വളര്‍ന്നു ഏറെ വലുതായി.ചെവിക്കുട അടഞ്ഞു പോയതിനാല്‍ ചെവി കേള്‍ക്കില്ല. ഈ കഴിഞ്ഞ ദിവസങ്ങളില്‍ പുറം പഴുത്ത് ഉണ്ടായ അസുഖം മൂലം ഒരു ഓപറേഷന്‍ കഴിഞ്ഞു ചികിത്സയിലും ആയിരുന്നു.മരുകിന്‍റെ ഭാഗം ഇടയ്ക്കിടെ ചൊറിഞ്ഞു തടിക്കും. ഇത് മാറാന്‍ മാസങ്ങളോളം എടുക്കും. 5 ഗ്രാമിന് നൂറു രൂപയോളം വിലവരുന്ന ഒരു ലേപനമാണ് പ്രഭുലാല്‍ ശരീരത്ത് തേയ്ക്കുന്നത്. ചില ദിവസങ്ങളില്‍ നാലും അഞ്ചും കവര്‍ മരുന്ന് വേണ്ടി വരും. കോട്ടയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളോളം ചികില്‍സയില്‍ കഴിഞ്ഞിട്ടുണ്ട്.
ശാരീരിക അവശതകള്‍ തകര്‍ത്തുകയാണെങ്കിലും പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും ആയി മികവ് തെളിയിക്കാന്‍ പ്രഭു ലാലിന് കഴിയുന്നുണ്ട്.ഈ കഴിഞ്ഞ SSLC പരീക്ഷയില്‍ 70% മാര്‍ക്കോടെയാണ് പ്രഭു ലാല്‍ പാസായത്.

കൂലി പണിക്കാരന്‍ ആയ പ്രസന്നന് മകന് വിദഗ്ദ ചികില്‍സ നല്‍കുവാനുള്ള ശേഷി ഇപ്പോള്‍ ഇല്ല. രോഗം ഭേദമാകാന്‍ കിടപ്പിടം വിറ്റ്‌ ചികില്‍സ നടത്താനുള്ള തയ്യാറെടുപ്പിലാണ് പ്രസന്നന്‍..

നല്ലവരായ ജനങ്ങളുടെ സഹായം പ്രതീക്ഷിച്ചു കൊള്ളുന്നു.

A/C NO: 67112325131
SBT HARIPPAD

PHONE- 9633605726