ഈ മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : May 21, 2026, 10:26 AM IST
dengue fever

Synopsis

ചൂടുള്ള താപനില, ക്രമരഹിതമായ മഴ, തിരക്ക്, മോശം ശുചിത്വം എന്നിവ കൊതുകുകളുടെ പ്രജനന കാലഘട്ടങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് രോ​ഗം പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ ഡെങ്കിപ്പനി പകരാൻ അനുയോജ്യമായ മാസങ്ങളുടെ എണ്ണം പതിറ്റാണ്ടുകളായി ക്രമാനുഗതമായി വർദ്ധിച്ചു.

ഇന്ത്യയിലുടനീളം ഡെങ്കിപ്പനി കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊതുകുകൾ വഴി പകരുന്ന രോഗം ഇനി മഴക്കാലങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്നതിന്റെ ആശങ്കാജനകമായ സൂചനയാണിത്. കാലാവസ്ഥാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെല്ലാം ഡെങ്കിപ്പനിയ്ക്കുള്ള സാധ്യത കൂട്ടുന്നു.

ചൂടുള്ള താപനില, ക്രമരഹിതമായ മഴ, തിരക്ക്, മോശം ശുചിത്വം എന്നിവ കൊതുകുകളുടെ പ്രജനന കാലഘട്ടങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് രോ​ഗം പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ ഡെങ്കിപ്പനി പകരാൻ അനുയോജ്യമായ മാസങ്ങളുടെ എണ്ണം പതിറ്റാണ്ടുകളായി ക്രമാനുഗതമായി വർദ്ധിച്ചു.

ഡെങ്കിപ്പനി ഇനി ഒരു സീസണൽ രോഗമല്ല . അത് വർഷം മുഴുവനും കാണപ്പെടുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണെന്ന് ഡിഎൻഡിഐയിലെ ഏഷ്യ കോണ്ടിനെന്റൽ ലീഡും ദക്ഷിണേഷ്യ ഡയറക്ടറുമായ ഡോ. സഞ്ജയ് സരിൻ പറയുന്നു.

ഡെങ്കിപ്പനി കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്നതും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതും മുമ്പെന്നത്തേക്കാളും പ്രധാനമാണ്. സമയബന്ധിതമായ ചികിത്സയും ശരിയായ നിരീക്ഷണവും ഗുരുതരമായ സങ്കീർണതകൾ തടയാൻ സഹായിക്കുന്നതിനാൽ, നേരത്തെയുള്ള രോഗനിർണയം വലിയ മാറ്റമുണ്ടാക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

എന്താണ് ‍ഡെങ്കിപ്പനി ? ലക്ഷണങ്ങൾ എന്തെല്ലാം?

കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. പ്രധാനമായും ഈഡിസ് ഈജിപ്തി കൊതുകുകൾ വഴിയാണ് ഇത് പകരുന്നത്. സാധാരണയായി ഉഷ്ണമേഖലാ കാലാവസ്ഥകളിൽ ഇവ പെരുകുന്നു. രോഗബാധിതരായ മിക്ക വ്യക്തികളിലും രോഗലക്ഷണങ്ങൾ കാണുന്നില്ലെങ്കിലും രോഗബാധിതർക്ക് കടുത്ത പനി, കഠിനമായ സന്ധി, പേശി വേദന, തലവേദന എന്നിവ അനുഭവപ്പെടുന്നു.

കടിയേറ്റതിന് ശേഷം 4 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ സാധാരണയായി പ്രത്യക്ഷപ്പെടുകയും ഏകദേശം 2 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യും.

ഡെങ്കിപ്പനി ബാധിച്ച രോഗിയിൽ നിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു.

സാധാരണ ലക്ഷണങ്ങൾ ഇവയാണ്:

പെട്ടെന്നുണ്ടാകുന്ന ഉയർന്ന ശരീരതാപനില.

സന്ധികളിലും പേശികളിലും അസഹനീയമായ വേദന

കണ്ണുകൾ അനക്കുമ്പോഴോ മറ്റോ അനുഭവപ്പെടുന്ന വേദന

ശരീരത്തിൽ ചുവന്ന പാടുകളോ തടിപ്പുകളോ ഉണ്ടാകുക. കടുത്ത തലവേദന, ഓക്കാനം, ഛർദ്ദി, കടുത്ത ക്ഷീണം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ)

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ
അമിതമായി ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും