ഭക്ഷണം കഴിച്ചയുടനെ വിശ്രമിക്കാറുണ്ടോ? ആരോഗ്യത്തിന് ദോഷമാണ്, നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

Published : Sep 17, 2025, 09:03 PM IST
food-plate

Synopsis

ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുന്നവർ ഏറെയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

ഭക്ഷണം കഴിച്ചാൽ ഉടനെ വിശ്രമിക്കുന്ന ശീലം ഒട്ടുമിക്ക ആളുകളിലുമുണ്ട്. പലർക്കും ഇതിന്റെ ദോശഫലത്തെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

വിശ്രമിക്കുമ്പോൾ

കഴിച്ച ഉടനെ ശരീരത്തിന് വിശ്രമം നൽകുമ്പോൾ ഭക്ഷണം ദഹിക്കുന്ന പ്രക്രിയ മന്ദഗതിയിലാവുന്നു. ആമാശയം, കുടൽ എന്നിവയിൽ നിന്നുമുള്ള രക്തപ്രവാഹത്തെ ശരീരം വഴിതിരിച്ചുവിടുകായും ഇത് രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് വർധിക്കാനും കാരണമാകുന്നു.

കലോറി

ദീർഘനേരം ഇരിക്കുമ്പോൾ ശരീരം കുറച്ച് കലോറി മാത്രമേ ഇല്ലാതാക്കുകയുള്ളൂ. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ധമനികളിൽ അപകടകരമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു.

ഹൃദയാഘാതം

ഭക്ഷണത്തിനു ശേഷം ദീർഘനേരം ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് വേഗത്തിൽ ഉയരാൻ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ ഉയരുന്നത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

നിയന്ത്രിക്കാം

ഭക്ഷണത്തിനു ശേഷമുള്ള നേരിയ ശാരീരിക പ്രവർത്തനങ്ങൾ ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു ശേഷമുള്ള ചെറിയ നടത്തം ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും.

വെള്ളം കുടിക്കാം

ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നത് ശീലമാക്കാം. ഇത് ആളുകളെ കൂടുതൽ തവണ സഞ്ചരിക്കാൻ സഹായിക്കുകയും അതിലൂടെ നേരിയ തോതിൽ ശരീരത്തിന് വ്യായാമം ലഭിക്കുകയും ചെയ്യുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് ആയുർവേദ പ്രതിവിധികൾ
ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു