ഷു​ഗർ അളവ് കൂടി നിൽക്കുകയാണോ? ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ

Published : Feb 02, 2024, 11:40 AM ISTUpdated : Feb 02, 2024, 11:48 AM IST
ഷു​ഗർ അളവ് കൂടി നിൽക്കുകയാണോ? ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ

Synopsis

ഉയർന്ന രക്തത്തിലെ പഞ്ചസാര കാഴ്ചശക്തിയെ ബാധിക്കാം. നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഡയബറ്റിക് റെറ്റിനോപ്പതിക്ക് കാരണമാകുന്നു. കണ്ണിലെ വേദന, ചുവപ്പ്, പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക തുടങ്ങിയവമാണ് മറ്റൊരു ലക്ഷണം.  

രക്തത്തിൽ പഞ്ചസാരുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ‌രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഹൃദ്രോഗം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയ്ക്ക് കാരണമാകും. അതിനാൽ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉയർന്ന ബ്ലഡ് ഷു​ഗറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്?...

ഒന്ന്...

ഉയർന്ന രക്തത്തിലെ പഞ്ചസാരയെ 'ഹൈപ്പർ ഗ്ലൈസീമിയ' എന്ന് പറയുന്നു. പെട്ടെന്ന് ഭാരം കുറയുന്നതാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. 126 mg/dL-ൽ കൂടുതലുള്ള അളവ് പ്രമേഹമുണ്ടെന്ന് സൂചിപ്പിക്കുന്നു. അതേസമയം 100 മുതൽ 125 mg/dL എന്നത് പ്രീ ഡയബറ്റിസ് ഉണ്ടെന്ന് അർത്ഥമാക്കുന്നു. 

രണ്ട്...

അമിതമായ ദാഹം അല്ലെങ്കിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉയർന്ന രക്തത്തിലെ പഞ്ചസാരയെ സൂചിപ്പിക്കാം. നിങ്ങൾക്ക് പ്രമേഹമില്ലെന്ന് ഉറപ്പാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.

മൂന്ന്...

മങ്ങിയ കാഴ്ചയാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. ഉയർന്ന രക്തത്തിലെ പഞ്ചസാര കാഴ്ചശക്തിയെ ബാധിക്കാം. നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഡയബറ്റിക് റെറ്റിനോപ്പതിക്ക് കാരണമാകുന്നു. കണ്ണിലെ വേദന, ചുവപ്പ്, പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക തുടങ്ങിയവമാണ് മറ്റൊരു ലക്ഷണം.

നാല്...‌

ക്ഷീണമാണ് നാലാമത്തെ ലക്ഷണമെന്ന് പറയുന്നത്. തുടർച്ചയായ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു. ഇത് അമിത ക്ഷീണത്തിന് കാരണമാകും.

അഞ്ച്...

മുറിവ് വെെകി ഉണങ്ങുന്നത് ഉയർന്ന ഗ്ലൂക്കോസിൻ്റെ അളവിന്റെ മറ്റൊരു ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയർന്ന് നിൽക്കുകയാണെങ്കിൽ അത് രക്തചംക്രമണം, ഞരമ്പുകൾ, രോഗപ്രതിരോധ സംവിധാനം എന്നിവയിലെ പ്രശ്നങ്ങൾക്ക് ഇടയാക്കും.

ആറ്...

ഉയർന്ന പഞ്ചസാരയുടെ അളവ് ഉള്ളപ്പോൾ ഫംഗസ് വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. നനഞ്ഞ ഭാഗങ്ങളിൽ അവ പടരുന്നു.  ഉയർന്ന രക്തത്തിലെ പഞ്ചസാരയും ചില ചർമ്മ അവസ്ഥകളും ചർമ്മത്തിന് വരണ്ടതും ചൊറിച്ചിലും കാരണമാകും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. കൂടാതെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

എന്താണ് അഞ്ചാംപനി ? പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്