Asianet News MalayalamAsianet News Malayalam

എന്താണ് അഞ്ചാംപനി ? പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

വാക്സിനേഷനെ തുടർന്നാണ് കഴിഞ്ഞ 20 വർഷങ്ങളിൽ മാത്രം 50 ദശലക്ഷത്തിലധികം ജീവൻ രക്ഷിച്ചതെന്ന് 
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു. 1980-കളിൽ പ്രതിവർഷം 4 ദശലക്ഷം മീസിൽസ് കേസുകൾ ഉണ്ടായിരുന്നു. 2020-കളുടെ തുടക്കത്തിൽ അണുബാധ നിരക്ക് ഏതാനും ലക്ഷങ്ങളായി കുറഞ്ഞു.

what is measles and should know about the symptoms
Author
First Published Feb 1, 2024, 8:42 PM IST

അഞ്ചാംപനി ഇപ്പോഴും ഏറ്റവും സാംക്രമികവും മാരകവുമായ രോഗങ്ങളിൽ ഒന്നാണ്. എന്നാൽ വാക്സിനേഷനിലൂടെ അഞ്ചാംപനി പ്രതിരോധിക്കാവുന്നതാണ്. 1980-കൾ മുതൽ ലോകമെമ്പാടും മീസിൽസ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. 

വാക്സിനേഷനെ തുടർന്നാണ് കഴിഞ്ഞ 20 വർഷങ്ങളിൽ മാത്രം 50 ദശലക്ഷത്തിലധികം ജീവൻ രക്ഷിച്ചതെന്ന് 
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു. 1980-കളിൽ പ്രതിവർഷം 4 ദശലക്ഷം മീസിൽസ് കേസുകൾ ഉണ്ടായിരുന്നു. 2020-കളുടെ തുടക്കത്തിൽ അണുബാധ നിരക്ക് ഏതാനും ലക്ഷങ്ങളായി കുറഞ്ഞു.

എന്നാൽ അഞ്ചാംപനി ഇതുവരെ മാറിയിട്ടില്ല. ഇസ്രായിലിൽ രണ്ട് അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.  സെപ്റ്റംബറിലാണ് രാജ്യത്ത് അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. അഞ്ചാംപനി വളരെ പകർച്ചവ്യാധിയും മാരകമായേക്കാവുന്നതുമാണ്. അതിനാൽ വാക്സിനേഷൻ വഴിയുള്ള പ്രതിരോധമാണ് ഇത് പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമായി കാണുന്നത്. 

കൊവിഡ് 19 കാലത്ത് ആദ്യ രണ്ട് വർഷങ്ങളിൽ ഏകദേശം 61 ദശലക്ഷം ഡോസ് മീസിൽസ് വാക്സിൻ മാറ്റിവയ്ക്കുകയോ നഷ്ടപ്പെടുകയോ ചെയ്തതായി യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ‌‌ചൂണ്ടിക്കാട്ടുന്നു. 

2021-ൽ അഞ്ചാംപനി ബാധിച്ച് 128,000 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മിക്കവരും 5 വയസ്സിന് താഴെയുള്ള വാക്സിൻ എടുക്കാത്തതോ വേണ്ടത്ര വാക്സിനേഷൻ എടുക്കാത്തതോ ആയ കുട്ടികളാണ്.

എന്താണ് അഞ്ചാംപനി? ലക്ഷണങ്ങൾ എന്തൊക്കെ?  

ന്യുമോണിയ, വയറിളക്കം, മസ്തിഷ്ക ക്ഷതം എന്നിവയ്ക്ക് കാരണമാകുന്ന ഒരു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. വായുവിലൂടെയാണ്  മീസിൽസ് വൈറസുകൾ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. 

വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയിൽ അഞ്ചാം ദിവസമാകുമ്പോഴേക്കും ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടും. ശക്തമായ പനി, കണ്ണ് ചുവക്കുക, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ചിലരിൽ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം. കുട്ടികൾക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂർത്തിയാകുമ്പോൾ മീസിൽസ് പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം. 

ശ്രദ്ധിക്കൂ, ഈ ശീലങ്ങൾ ഡിമെൻഷ്യ സാധ്യത വർദ്ധിപ്പിക്കുന്നു

 

 

Latest Videos
Follow Us:
Download App:
  • android
  • ios