Health Tips : പ്രാതലിന് ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, ഹൃദയത്തെ ആരോ​ഗ്യകരമാക്കും

Published : May 22, 2025, 08:24 AM IST
Health Tips :  പ്രാതലിന് ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, ഹൃദയത്തെ ആരോ​ഗ്യകരമാക്കും

Synopsis

നാരുകൾ അടങ്ങിയ ഓട്‌സ് മുതൽ ഒമേഗ-3 അടങ്ങിയ സ്മൂത്തികൾ വരെ പ്രാതലിൽ ഉൾപ്പെടുത്താവുന്നതാണ്. ഈ ഭക്ഷണങ്ങൾ ഹൃദയത്തെ പോഷിപ്പിക്കുന്നതിനും ദിവസം മുഴുവൻ ഒരു പോസിറ്റീവായി നിലനിർത്തുകയും ചെയ്യുന്നതായി ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോതൊറാസിക്, ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് സർജറിയിലെ സീനിയർ കൺസൾട്ടന്റായ ഡോ. മുകേഷ് ഗോയൽ പറയുന്നു. 

പ്രാതലിന് എപ്പോഴും പോഷക​ഗുണങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം ഉൾപ്പെടുത്തേണ്ടത്. പോഷകസമൃദ്ധവും ഹൃദയാരോഗ്യകരവുമായ ഭക്ഷണങ്ങൾ പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് സഹായകമാണ്.

നാരുകൾ അടങ്ങിയ ഓട്‌സ് മുതൽ ഒമേഗ-3 അടങ്ങിയ സ്മൂത്തികൾ വരെ പ്രാതലിൽ ഉൾപ്പെടുത്താവുന്നതാണ്.  ഈ ഭക്ഷണങ്ങൾ ഹൃദയത്തെ പോഷിപ്പിക്കുന്നതിനും ദിവസം മുഴുവൻ ഒരു പോസിറ്റീവായി നിലനിർത്തുകയും ചെയ്യുന്നതായി ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോതൊറാസിക്, ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് സർജറിയിലെ സീനിയർ കൺസൾട്ടന്റായ ഡോ. മുകേഷ് ഗോയൽ പറയുന്നു. 

ബ്രേക്ക് ഫാസ്റ്റിന് ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഹെൽത്തി ഭക്ഷണങ്ങൾ

ബെറിപ്പഴങ്ങളും ഓട്സും 

എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരായ ബീറ്റാ-ഗ്ലൂക്കൻ ഓട്സിൽ അടങ്ങിയിട്ടുണ്ട്.   ഓട്സ് ഹൃദയാരോഗ്യത്തിന് ഒരു പ്രധാന ഭക്ഷണമാണ്. ബ്ലൂബെറി, സ്ട്രോബെറി പോലുള്ള സരസഫലങ്ങൾ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആന്റിഓക്‌സിഡന്റുകളും അധിക നാരുകളും നൽകുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാന ഘടകങ്ങളായ ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.

ഒരു തെെരും നട്സും

തെെരിൽ വിവിധ നട്സുകൾ ചേർത്ത് കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ് തൈര്. ഇത് പേശികളുടെ അളവും മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു. ബദാം, വാൽനട്ട്, പിസ്ത തുടങ്ങിയ നട്‌സുമായി ഇത് ചേർക്കുന്നത് ഹൃദയാരോഗ്യകരമായ അപൂരിത കൊഴുപ്പുകൾ, നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള അവശ്യ മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ നൽകുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദ നില നിലനിർത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഈ പോഷകങ്ങൾ നിർണായകമാണ്.

വെജിറ്റബിൾസിനൊപ്പം മുട്ടയുടെ വെള്ള മാത്രം കൊണ്ടുള്ള ഓംലെറ്റ്

മുട്ടയുടെ വെള്ളയും വിവിധ പച്ചക്കറികളും ചേർത്തുള്ള  ഓംലെറ്റ് പൂരിത കൊഴുപ്പ് കുറവും പ്രോട്ടീൻ കൂടുതലുമാണ്. അതിനാൽ ഇത് ഹൃദയത്തിന് ആരോ​ഗ്യകരമാണ്. ചീര, തക്കാളി, കുരുമുളക് തുടങ്ങിയ വിവിധതരം പച്ചക്കറികൾ ചേർക്കുന്നത് ഭക്ഷണത്തിലെ നാരുകളുടെയും പോഷകങ്ങളുടെയും അളവ് വർദ്ധിപ്പിക്കുകയും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

​ഗ്രീൻ സ്മൂത്തി

ചീര, ഫളാക്സ് സീഡ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു സ്മൂത്തിയിൽ പൊട്ടാസ്യം, നാരുകൾ, സസ്യാധിഷ്ഠിത ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഹൃദയത്തെ നിലനിർത്തുന്നതിനും, രക്തസമ്മർദ്ദം നിലനിർത്തുന്നതിനും, കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിനും ഈ പോഷകങ്ങൾ അത്യാവശ്യമാണ്.

 

PREV
Read more Articles on
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും