
തലയിലെയും കഴുത്തിലെയും വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്ന ഒരു കൂട്ടം ക്യാൻസറുകളാണ് 'ഹെഡ് ആൻഡ് നെക്ക്' ക്യാന്‍സര്‍. വായ, നാവ്, തൊണ്ട, ചുണ്ടുകള്‍, ഉമിനീര്‍ ഗ്രന്ഥി, മൂക്ക്, ചെവി എന്നിവിടങ്ങളിലാണ് ഈ ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത്. പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്നിവയാണ് ഈ ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണങ്ങള്‍. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം.
തൊണ്ടവീക്കം, വിട്ടുമാറാത്ത തൊണ്ട വേദന, ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് , വായില്‍ ഉണങ്ങാത്ത മുറിവുകള്‍, വായിലെ അള്‍സര്‍, മോണയില്‍ നിന്ന് രക്തം പൊടിയുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക എന്നിവയും ലക്ഷണങ്ങളാകാം.
നാവിനും, കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, ശ്വാസ തടസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, മൂക്കില്‍ നിന്ന് രക്തസ്രാവം തുടങ്ങിയവയും ലക്ഷണങ്ങളാണ്. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സറിനെ ഗുരുതരമാക്കുന്നത്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: എല്ലിന്‍റെയും പല്ലിന്‍റെയും ബലത്തിനായി ദിവസവും കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam