Rose Water for Skin : മുഖത്തെ കറുത്തപാടുകൾ മാറാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കൂ

Published : Jul 31, 2022, 09:47 PM IST
Rose Water for Skin : മുഖത്തെ കറുത്തപാടുകൾ മാറാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ പാടുകൾ, മുറിവുകൾ എന്നിവ സുഖപ്പെടുത്താനും റോസ് വാട്ടർ സഹായിക്കുന്നു. റോസ് വാട്ടറിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മകോശങ്ങളെ ശക്തിപ്പെടുത്താനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.

സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടർ (Rose Water). ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാൽ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ വരുന്ന ചുളിവുകൾ നീക്കം ചെയ്യാനും റോസ് വാട്ടർ സഹായിക്കും. റോസ് വാട്ടർ ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു, കൂടാതെ അധിക എണ്ണയെ നിയന്ത്രിക്കുകയും ചെയ്യുന്നു. 

മുഖക്കുരു, എക്സിമ എന്നിവയിൽ നിന്ന് മുക്തി നേടാനും റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായകമാണ്. ഇത് ഒരു മികച്ച ക്ലെൻസറും പ്രവർത്തിക്കുകയും അടഞ്ഞ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നതായി  ത്വക്ക് രോ​ഗ വിദഗ്ധൻ ഡോ. ദീപാലി ഭരദ്വാജ് പറഞ്ഞു.

ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, പാടുകൾ, മുറിവുകൾ, മുറിവുകൾ എന്നിവ സുഖപ്പെടുത്താനും റോസ് വാട്ടർ സഹായിക്കുന്നു. റോസ് വാട്ടറിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മകോശങ്ങളെ ശക്തിപ്പെടുത്താനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.

തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ ഏഴ് സൂപ്പർ ഫുഡുകൾ

മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകൾ അകറ്റാനും റോസ് വാട്ടറിൽ മുക്കിയ പഞ്ഞി ഉപയോ​ഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കും.

ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിയർപ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടർ ഉപയോഗിക്കാം. രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടർ പുരട്ടുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചർമ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടർ സഹായകമാണ്. ഇതിനായി, റോസ് വാട്ടർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടർന്ന് ഈ പഞ്ഞി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റുന്നു.

പ്രായത്തെ ചെറുക്കാം; ഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം