Latest Videos

Monkeypox : മങ്കിപോക്സ് ലൈംഗികമായി പകരുന്ന രോ​ഗമാണോ? വിദ​ഗ്ധർ പറയുന്നത്

By Web TeamFirst Published Jul 31, 2022, 6:36 PM IST
Highlights

കൊവിഡിനെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, മങ്കിപോക്സിനെ കുറിച്ചും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഹൂസ്റ്റണിലെ മെമ്മോറിയൽ ഹെർമൻ ഹെൽത്ത് സിസ്റ്റത്തിലെ പകർച്ചവ്യാധി വിദഗ്ധയായ ഡോ. ലിൻഡ യാൻസി പറഞ്ഞു.

കൊവിഡിന് പിന്നാലെ ഇപ്പോൾ മങ്കിപോക്സിന്റെ ഭീതിയിലാണ് രാജ്യം. ലൈംഗികമായി പകരുന്ന അണുബാധയാണ് (എസ്ടിഐ) എന്നതുൾപ്പെടെ മങ്കിപോക്സിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. മങ്കിപോക്സ് ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗമാണെന്നുള്ള വാർത്തകളും വരുന്നുണ്ട്.

മങ്കിപോക്സ് ലെെം​ഗികമായി പകരുന്ന രോ​ഗമാണോ? മങ്കിപോക്സ് ഒരു എസ്ടിഐ രോ​ഗമല്ലെന്നും രണ്ടോ അതിലധികമോ ആളുകൾ തമ്മിലുള്ള ചർമ്മത്തിൽ നിന്ന് ചർമ്മത്തിൽ സമ്പർക്കത്തിലൂടെ പകരുന്ന രോ​ഗമാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കൊവിഡിനെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, മങ്കിപോക്സിനെ കുറിച്ചും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഹൂസ്റ്റണിലെ മെമ്മോറിയൽ ഹെർമൻ ഹെൽത്ത് സിസ്റ്റത്തിലെ പകർച്ചവ്യാധി വിദഗ്ധയായ ഡോ. ലിൻഡ യാൻസി പറഞ്ഞു.

'അസഹ്യമായ വേദനയുള്ള കൊവിഡ് ലക്ഷണം'; അനുഭവം പങ്കിട്ട് ഡോക്ടര്‍

മങ്കിപോക്സ് പ്രാഥമികമായി മൃഗങ്ങളുടെ ഒരു രോഗമാണ്. വൈറസ് ബാധിതരായ രോഗികൾ കാട്ടുമൃഗങ്ങളുമായോ വളർത്തുമൃഗങ്ങളുമായോ സമ്പർക്കം പുലർത്തരുതെന്നും ഡോ. ലിൻഡ പറയുന്നു. സ്വവർഗ്ഗാനുരാഗികൾക്കും ബൈസെക്ഷ്വൽ പുരുഷന്മാർക്കും ഇടയിൽ മാത്രമാണ് ഈ വൈറസ് പടരുന്നതെന്ന സന്ദേശങ്ങളും പുറത്ത് വരുന്നുണ്ട്.

ലൈംഗികമായി പകരുന്ന അണുബാധകൾ പ്രധാനമായും ലൈംഗിക സമ്പർക്കത്തിലൂടെയാണ്. വായിലൂടെയോ, യോനിയിലൂടെയോ, മലദ്വാരത്തിലൂടെയോ പകരുന്നതെന്ന് ഡോ. ലിൻഡ പറഞ്ഞു. ചിലത്, ഹെർപ്പസ് പോലെ, ചർമ്മത്തിൽ നിന്ന് ചർമ്മത്തിൽ സമ്പർക്കത്തിലൂടെ പകരാം. ആരെങ്കിലുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ തന്നെ മങ്കിപോക്സ് പിടിപെടാം.

സാധാരണയായി മങ്കിപോക്സ് ബാധിച്ച ഒരു വ്യക്തിയെ പരിചരിക്കുമ്പോൾ മുഖാമുഖ ഇടപെടലുകളിൽ നിന്നുള്ള ശ്വസന സ്രവങ്ങളും രോ​ഗം പടരാൻ കാരണമാകുമെന്ന് Centers for Disease Control and Prevention കൂട്ടിച്ചേർക്കുന്നു.ഉമിനീർ വഴിയോ ഗർഭിണിയായ വ്യക്തിയിൽ നിന്ന് ഗർഭപിണ്ഡത്തിലേക്ക് പ്ലാസന്റയിലൂടെയോ പകരാനും ഇതിന് കഴിയും.ഇത് ശുക്ലത്തിലൂടെയോ യോനി സ്രവങ്ങളിലൂടെയോ പടരുന്നുണ്ടോ എന്നും രോഗലക്ഷണങ്ങളില്ലാത്ത മങ്കിപോക്സ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്നുണ്ടോ എന്നും സിഡിസി പഠനം നടത്തി കൊണ്ടിരിക്കുകയാണെന്നും ഡോ. ലിൻഡ യാൻസി പറഞ്ഞു.

'വേദന കൊണ്ട് അലറിക്കരയാൻ തോന്നി'; മങ്കിപോക്സ് അനുഭവം പങ്കുവച്ച് രോഗി

രോ​ഗം പടരാതിരിക്കാൻ മാസ്ക് ധരിക്കാൻ സിഡിസി വ്യക്തമാക്കുന്നു. കൊവിഡ് 19 പോലെ മങ്കിപോക്സ് വായുവിലൂടെ പകരില്ല. മങ്കിപോക്സിനെ കൊല്ലാൻ ഹാൻഡ് സാനിറ്റൈസർ വളരെ ഫലപ്രദമാണ്. എപ്പോഴും ഒരു ബോട്ടിൽ സാനിന്റെെസർ ഉണ്ടായിരിക്കണമെന്നും അവർ പറയുന്നു.

'മങ്കിപോക്സ് മാരക രോ​ഗമല്ല'; വിദ​ഗ്ധർ പറയുന്നു

വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ്-19 പോലെ മങ്കിപോക്സ് അതിവേഗം പടരുന്ന രോഗമല്ലെന്ന് കേരളത്തിലെ കൊവിഡിലെ ഇന്ത്യ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സിലെ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. മാരകമായ ഒരു രോഗവുമല്ല. ഈ വർഷം അറിയപ്പെടുന്ന 6000 കേസുകളിൽ യുഎസിലോ യൂറോപ്പിലോ മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധിക്കുക. ആഫ്രിക്കയിലെ ചില സ്ഥലങ്ങളിൽ മരണനിരക്ക് ഉണ്ടായിരുന്നു എന്നത് ശരിയാണ്, പക്ഷേ അത് പ്രാഥമികമായി ഈ വൈറസിന്റെ കോംഗോ സ്ട്രെയിൻ ആയിരുന്നു. അത് മറ്റെവിടെയെങ്കിലും പ്രചരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പനി, കഠിനമായ തലവേദന, നടുവേദന, പേശീ വേദന, ഊർജക്കുറവ് എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ. പനി വന്ന് ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ശരീരത്തിൽ മുഖത്തും കൈകാലുകളിലുമൊക്കെയായി കുമിളകൾ കാണപ്പെടുന്നു.

'വസൂരിയുമായി അടുത്ത ബന്ധമുള്ള ഒരു സൂനോട്ടിക് അണുബാധയാണ് മങ്കിപോക്സ്. കൊവിഡ് -19 ന്റെ കാര്യത്തിലെന്നപോലെ ഇത് വായുവിലൂടെ പടരുന്നില്ല. രോഗബാധിതരുമായുള്ള അടുത്ത ശാരീരിക സമ്പർക്കം ഒഴിവാക്കുക മാത്രമാണ് ചെയ്യേണ്ടതാണ്. സംശയാസ്പദമായ ചുണങ്ങുള്ള ആളുകൾ മറ്റുള്ളവരുമായി അടുത്ത ശാരീരിക സമ്പർക്കം ഒഴിവാക്കണം...'- ഫോർട്ടിസ്-എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡയറക്ടർ ഡോ. ഡോ. സുപ്രദീപ് ഘോഷ് പറഞ്ഞു. 

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക; അറിയാം അഞ്ച് തരം ലെെം​ഗിക രോ​ഗങ്ങളെ കുറിച്ച്...

 

click me!