തണുപ്പുകാലത്ത് ശ്വാസകോശത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

Published : Feb 12, 2026, 04:09 PM IST
Lungs

Synopsis

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചൂട്, ഈർപ്പം, കാറ്റ് തുടങ്ങി നമ്മുടെ ചുറ്റുപാടിലെ പല കാര്യങ്ങളിലും മാറ്റങ്ങൾ വരും.

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചൂട്, ഈർപ്പം, കാറ്റ് തുടങ്ങി നമ്മുടെ ചുറ്റുപാടിലെ പല കാര്യങ്ങളിലും മാറ്റങ്ങൾ വരും. നമ്മുടെ ശ്വാസകോശത്തിന് നല്ല പ്രതിരോധശേഷിയുണ്ടെങ്കിലും ഇത്തരം മാറ്റങ്ങൾ അതിനെ പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. തണുപ്പുകാലത്ത് ശ്വാസകോശത്തെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

1.കാലാവസ്ഥ വ്യതിയാനങ്ങൾ

പെട്ടെന്ന് ചൂടും തണുപ്പും ഈർപ്പവുമൊക്കെ മാറിമാറി വരുന്നത് ശ്വാസനാളങ്ങളിൽ അസ്വസ്ഥതയുണ്ടാക്കും. അതിരാവിലെയോ വൈകുന്നേരമോ ഉള്ള തണുത്ത കാറ്റ് നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം. തണുപ്പുള്ള സമയത്ത് പുറത്തിറങ്ങുമ്പോൾ ഒരു സ്കാർഫോ മാസ്കോ ഉപയോഗിക്കുന്നത് നല്ലതാണ്.

2. അലർജിയുണ്ടാക്കുന്ന കാര്യങ്ങൾ

കാലാവസ്ഥ മാറുമ്പോൾ പൂമ്പൊടി, പൊടിപടലങ്ങൾ, ഫംഗസ് പോലുള്ള അലർജിയുണ്ടാക്കുന്ന വസ്തുക്കൾ അന്തരീക്ഷത്തിൽ കൂടും. അതുപോലെ കൊതുക്, ചിതൽ, പ്രാണികൾ എന്നിവയും ഈ സമയത്ത് പെരുകും. ഇതെല്ലാം ശ്വാസകോശ രോഗങ്ങൾ പെട്ടെന്ന് വഷളാകാൻ കാരണമാകും. ജനാലകൾ അടച്ചിടുക, എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക, ബെഡ്ഷീറ്റുകളും കർട്ടനുകളും ഇടയ്ക്കിടെ ചൂടുവെള്ളത്തിൽ കഴുകുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാം.

3. അന്തരീക്ഷ മലിനീകരണം

തണുപ്പുകാലം തുടങ്ങുമ്പോൾ വായുവിന്റെ ഗുണനിലവാരം പലപ്പോഴും മോശമാകാറുണ്ട്. അതുകൊണ്ട് മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ തീർച്ചയായും മാസ്ക് ഉപയോഗിക്കണം. വീടിനകത്ത് ചെടികൾ വളർത്തുന്നതും എയർ പ്യൂരിഫയർ ഉപയോഗിക്കുന്നതും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

4. ശരീരത്തിൽ ജലാംശം നിലനിർത്തുക

വരണ്ട കാറ്റ് ശ്വാസനാളങ്ങളെ അസ്വസ്ഥമാക്കുകയും ചുമയും ആസ്ത്മയും കൂട്ടുകയും ചെയ്യും. അതുകൊണ്ട് ധാരാളം വെള്ളം കുടിച്ച് ശരീരം ഹൈഡ്രേറ്റഡായി വെക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ ; രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് ഏതാണ് നല്ലത്?
നിങ്ങളുടെ ശരീരം എപ്പോഴും തണുത്തിരിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്