
മെഡിറ്ററേനിയൻ ഭക്ഷണക്രമവും പതിവ് വ്യായാമവും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 31% കുറയ്ക്കുമെന്ന് പുതിയ പഠനം. മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിന്റെ സവിശേഷതകളും വ്യായാമം ചെയ്യുന്നതിന്റെ പ്രാധാന്യവും പഠനത്തിന്റെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. മെറ്റബോളിക് സിൻഡ്രോം, അമിതഭാരം എന്നിവയുമായി ബന്ധപ്പെട്ട 55 നും 75 നും ഇടയിൽ പ്രായമായവരിലാണ് പഠനം നടത്തിയത്.
പഴങ്ങൾ, പച്ചക്കറികൾ, നട്സ്, വിത്തുകൾ, പയർവർഗ്ഗങ്ങൾ, എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ എന്നിവ അടങ്ങിയ മെഡിറ്ററേനിയൻ ഡയറ്റ് ആളുകൾ പിന്തുടർന്നു. പഠനത്തിൽ പങ്കെടുത്തവർ മാംസം കഴിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്തു. വ്യായാമ പരിപാടിയിൽ ആഴ്ചയിൽ ആറ് ദിവസം ഏകദേശം 45 മിനിറ്റ് എയറോബിക് പ്രവർത്തനവു, ആഴ്ചയിൽ മൂന്ന് തവണ ഫ്ലെക്സിബിലിറ്റി വ്യായാമങ്ങളും ഉൾപ്പെട്ടിരുന്നു.
കലോറി കുറയ്ക്കുന്നതിലും പതിവായി വ്യായാമം ചെയ്യുന്നതിലും ഏർപ്പെട്ട പങ്കാളികൾക്ക് പ്രമേഹ സാധ്യതയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടുവെന്ന് ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പറയുന്നു. മിതമായ ശരീരഭാരം കുറയ്ക്കൽ, ഭക്ഷണശീലങ്ങളിലെ മാറ്റങ്ങൾ പതിവ് വ്യായാമം എന്നിവയുടെ സംയോജനം പ്രമേഹ പ്രതിരോധത്തിന് കൂടുതൽ ഫലപ്രദമാകുന്നതായി പഠനത്തിൽ കണ്ടെത്തി.
ദിവസവും വിവിധ വർണ്ണാഭമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നൽകുന്നു. പ്രധാനമായും എക്സ്ട്രാ-വെർജിൻ ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി. ഇവ ആരോഗ്യകരമായ കൊഴുപ്പുകളുടെയും, നാരുകളുടെയും, പ്രോട്ടീന്റെയും മികച്ച ഉറവിടങ്ങളാണ്. ഇത് മികച്ച ഹൃദയാരോഗ്യത്തിനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതായി ഡയറ്റീഷ്യൻ ഗരിമ ഗോയൽ ഹെ പറയുന്നു.
മെഡിറ്ററേനിയൻ ഭക്ഷണക്രമം ഹൃദയാരോഗ്യം, കൊളസ്ട്രോൾ അളവ് കുറയ്ക്കൽ, ഹൃദ്രോഗ സാധ്യത കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം വൈജ്ഞാനിക തകർച്ചയിൽ നിന്ന് സംരക്ഷിക്കുകയും അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
പ്രമേഹ പ്രതിരോധത്തിൽ വ്യായാമങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്ന പങ്കാളികൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറഞ്ഞതായി ഗവേഷകർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam