Health Tips: ഹൃദയാഘാതത്തിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ഒമ്പത് ലക്ഷണങ്ങള്‍

Published : Apr 29, 2025, 09:50 AM ISTUpdated : Apr 29, 2025, 09:52 AM IST
Health Tips: ഹൃദയാഘാതത്തിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ഒമ്പത് ലക്ഷണങ്ങള്‍

Synopsis

ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ഹാര്‍ട്ട് അറ്റാക്കിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.   

ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ഹാര്‍ട്ട് അറ്റാക്കിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. അമിത ക്ഷീണം

ക്ഷീണം പല രോഗങ്ങളുടെയും സൂചനയാകാം. എന്നാല്‍ ഉറങ്ങാന്‍ പോലും പറ്റാത്തവിധം, പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ക്ഷീണം അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന്‍റെ സൂചനയാകാം. 

2. കഴുത്തുവേദന, നടുവേദന

കഴുത്ത്, താടി എന്നിവിടങ്ങളിലെ വേദന, നടുവേദന തുടങ്ങിയവയൊക്കെ ചിലരില്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയായി ഉണ്ടാകാം. 

3. അസിഡിറ്റി 

ചിലരില്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയായി നെഞ്ചെരിച്ചിലും ഛര്‍ദ്ദിയും ഓക്കാനവും ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും ഉണ്ടാകാം. 

4. അമിത വിയർപ്പ് 

അമിത വിയർപ്പാണ് മറ്റൊരു ലക്ഷണം. ചിലരില്‍  ഹൃദയാഘാതമുണ്ടാകുന്ന സമയത്ത് അമിത വിയര്‍ക്കാന്‍ സാധ്യതയുണ്ട്. 

5. നെഞ്ചുവേദന

നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം. അതുപോലെ ഇടതു തോളിലും ഇടതു കൈകളിലും താടിയെല്ലുകളിലും ഈ വേദന അനുഭവപ്പെടാം. 

6. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദനയോടെ തുടങ്ങി ശ്വാസം കിട്ടാതെ വരുന്നത് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണമാണ്. നടക്കാനോ പടികള്‍ കയറാനോ പറ്റാതെയാകുന്നതും സൂചനയാകാം. 

7. ബിപി കുറയാം

ചിലരില്‍ ഹൃദയാഘാതം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് ബിപി കുറയാം. ഇതുമൂലം തലക്കറക്കവും അനുഭവപ്പെടാം. 

8. കൈകളില്‍ മരവിപ്പ്

കൈകളിലെ മരവിപ്പും ചിലരില്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയായി ഉണ്ടാകാം. 

9. ഉത്കണ്ഠ 

ഉത്കണ്ഠ, പേടി തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട മൂന്ന് ഡ്രൈ ഫ്രൂട്ട്സ്

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്