നടുവേദന മാറാതെ നിൽക്കുകയാണോ? എങ്കിൽ സൂക്ഷിക്കുക

Published : Aug 16, 2025, 04:56 PM ISTUpdated : Aug 16, 2025, 05:04 PM IST
back pain

Synopsis

മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, വേദന,  ഛർദ്ദി, എന്നിവയെല്ലാം കിഡ്നി സ്റ്റോണിന്റെ മറ്റ് ലക്ഷണങ്ങളാണ്. 

പെട്ടെന്ന് ഉണ്ടാകുന്ന പുറം വേദന, പ്രത്യേകിച്ച് വാരിയെല്ലിന് താഴേ ഉണ്ടാകുന്നത് ഒരിക്കലും നിസാരമായി കാണരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കാരണം, അത്തരം വേദന ചിലപ്പോൾ വൃക്കയിലെ കല്ലുകളുടെ ലക്ഷണമാകാമെന്ന് വിജയവാഡയിലെ മണിപ്പാൽ ആശുപത്രിയിലെ കൺസൾട്ടന്റ്–യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാൻറ് സർജൻ ഡോ. ഹരി പ്രസാദ് പറയുന്നു.

സ്ഥിരമായ വൃക്ക തകരാറുകൾ ഉൾപ്പെടെയുള്ള സങ്കീർണതകൾ തടയുന്നതിന് സമയബന്ധിതമായ ശ്രദ്ധ ആവശ്യമാണ്. പല രോഗികളും പതിവ് നടുവേദനയായി തെറ്റിദ്ധരിക്കുന്നു. രോഗനിർണയം വെെകുന്തോറും അത് കൂടുതൽ പ്രശ്നത്തിലേക്ക് എത്തുന്നുവെന്നും ഡോ. ഹരി പ്രസാദ് പറഞ്ഞു.

മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, വേദന, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, എന്നിവയെല്ലാം കിഡ്നി സ്റ്റോണിന്റെ മറ്റ് ലക്ഷണങ്ങളാണ്. വൃക്കയിലെ കല്ലുകൾ അവഗണിച്ചാൽ മൂത്രാശയ തടസ്സത്തിനും വൃക്കസംബന്ധമായ തകരാറിനും കാരണമാകും. ഇത് സെറം ക്രിയേറ്റിനിൻ വർദ്ധനവിന് കാരണമാകുമെന്നും ഡോ. പ്രസാദ് മുന്നറിയിപ്പ് നൽകുന്നു.

വൃക്കയിലെ കല്ലുകൾ ഉണ്ടെന്ന് സംശയിക്കുമ്പോൾ ഡോക്ടർമാർ വയറിന്റെ അൾട്രാസൗണ്ട്, മൂത്ര പരിശോധന, സെറം ക്രിയേറ്റിനിൻ പരിശോധനകൾ എന്നിവ നിർദ്ദേശിക്കുന്നു. ഇവ വൃക്കകളുടെ വലുപ്പം, സ്ഥാനം, എന്നിവ കണ്ടെത്തുന്നു. ജലാംശം നിലനിർത്തുക, കല്ലുകളുടെ തരം അനുസരിച്ച് ഭക്ഷണക്രമം ക്രമീകരിക്കുക എന്നിവയാണ് പ്രതിരോധത്തിന് പ്രധാനം.

ചികിത്സിച്ചില്ലെങ്കിൽ വൃക്കയിലെ കല്ലുകൾ കടുത്ത വേദനയ്ക്കും ദീർഘകാല വൃക്ക തകരാറിനും കാരണമാകും. ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നതും ശരിയായ പരിശോധനകൾ നടത്തുന്നതും പ്രതിരോധ നടപടികൾ പാലിക്കുന്നതും ദീർഘകാലത്തേക്ക് വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകളിൽ ഹൃദ്രോ​ഗത്തിന്റെ ആറ് ലക്ഷണങ്ങൾ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ