സ്ത്രീകൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതൽ ; കാരണങ്ങൾ അറിയാം

Published : Aug 16, 2025, 04:05 PM IST
Amnesia memory loss dementia

Synopsis

കാലക്രമേണ നാഡീകോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിനെ തകരാറിലാക്കുകയും ചെയ്യുന്ന നിരവധി രോഗങ്ങൾ മൂലമുണ്ടാകുന്ന ഒരു സിൻഡ്രോമാണ് ഡിമെൻഷ്യ. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഇത് ബാധിക്കാം. ഓർമ്മക്കുറവാണ് ഡിമെൻഷ്യയുടെ ആദ്യ ലക്ഷണം.

സ്ത്രീകൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. കാലക്രമേണ നാഡീകോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിനെ തകരാറിലാക്കുകയും ചെയ്യുന്ന നിരവധി രോഗങ്ങൾ മൂലമുണ്ടാകുന്ന ഒരു സിൻഡ്രോമാണ് ഡിമെൻഷ്യ. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഇത് ബാധിക്കാം. ഓർമ്മക്കുറവാണ് ഡിമെൻഷ്യയുടെ ആദ്യ ലക്ഷണം.

ആ​ഗോളതലത്തിൽ അൽഷിമേഴ്‌സ് രോ​ഗം സ്ത്രീകളിലാണ് കണ്ട് വരുന്നത്. 65 ശതമാനം സ്ത്രീകളെ ഡിമെൻഷ്യ ബാധിച്ചിട്ടുള്ളതായി ലോകാരോ​ഗ്യ സംഘടന പറയുന്നു. ഡിമെൻഷ്യ ആളുകളെ വ്യത്യസ്ത രീതികളിൽ ബാധിക്കും. സ്ത്രീകൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ പറയുന്നു. അൽഷിമേഴ്‌സ് ബാധിച്ച അമേരിക്കക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണെന്ന് അൽഷിമേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു.

സ്ത്രീകൾ സാധാരണയായി പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു, പ്രായമാണ് ഡിമെൻഷ്യയ്ക്കുള്ള ഏറ്റവും വലിയ അപകട ഘടകമെന്നും പഠനങ്ങൾ പറയുന്നു. ഹോർമോൺ മാറ്റങ്ങൾ, പ്രത്യേകിച്ച് ആർത്തവവിരാമത്തിനു ശേഷമുള്ള ഈസ്ട്രജന്റെ കുറവ്, അപകടസാധ്യത വർദ്ധിപ്പിക്കും. APOE-e4 പോലുള്ള ചില ജീനുകൾ ഡിമെൻഷ്യ സാധ്യതയുടെ കാര്യത്തിൽ പുരുഷന്മാരേക്കാൾ സ്ത്രീകളെ കൂടുതൽ ബാധിച്ചേക്കാമെന്നും ​ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഡിമെൻഷ്യയ്ക്കുള്ള മറ്റ് അപകട ഘടകങ്ങൾ എന്തൊക്കെയാണ്?

പ്രായം: 65 വയസ്സിനു ശേഷം അപകടസാധ്യത ഗണ്യമായി വർദ്ധിക്കുന്നു.

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ: ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി എന്നിവ അപകടസാധ്യത വർദ്ധിപ്പിച്ചേക്കാം.

മോശം ജീവിതശൈലി: പുകവലി, അമിതമായ മദ്യപാനം, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവയും ഡിമെൻഷ്യ സാധ്യത കൂട്ടുന്നു.

മാനസികാരോഗ്യം: വിഷാദരോഗം, വിട്ടുമാറാത്ത സമ്മർദ്ദം എന്നിവയും ഡിമെൻഷ്യയ്ക്കുള്ള സാധാരണ അപകട ഘടകങ്ങളാണ്.

തലച്ചോറിനുണ്ടാകുന്ന പരിക്കുകൾ: തലച്ചോറിനുണ്ടാകുന്ന ആഘാതങ്ങൾ അല്ലെങ്കിൽ ആവർത്തിച്ചുള്ള തലയ്ക്ക് ഉണ്ടാകുന്ന ആഘാതം.

കേൾവിക്കുറവ്: കേൾവിക്കുറവ് ഡിമെൻഷ്യ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഉറക്ക തകരാറുകൾ: മോശം ഉറക്ക നിലവാരം അല്ലെങ്കിൽ സ്ലീപ് അപ്നിയ എന്നിവയും ഡിമെൻഷ്യയ്ക്കുള്ള ഒരു അപകട ഘടകമാണ്.

പതിവായി വ്യായാമം ചെയ്യുക, ശരിയായ ഭക്ഷണം കഴിക്കുക, പുകവലി ഉപേക്ഷിക്കുക, ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുക എന്നിവ ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ