Sushmita Sen | ‘ശസ്ത്രക്രിയ കഴി​ഞ്ഞു; ഇതെന്‍റെ രണ്ടാം ജന്മം’; വെളിപ്പെടുത്തി സുസ്മിത സെന്‍

Published : Nov 20, 2021, 03:08 PM ISTUpdated : Nov 20, 2021, 03:25 PM IST
Sushmita Sen | ‘ശസ്ത്രക്രിയ കഴി​ഞ്ഞു; ഇതെന്‍റെ രണ്ടാം ജന്മം’; വെളിപ്പെടുത്തി സുസ്മിത സെന്‍

Synopsis

46–ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ. ഇന്‍സ്റ്റഗ്രാമിലൂടെ ജന്മദിന ആശംസകൾക്ക് നന്ദി അറിയിച്ച താരം ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുകയായിരുന്നു. ‌

നാല്‍പത്തിയഞ്ച് കടന്നിട്ടും ബിടൗണിലെ യുവതാരങ്ങളെപ്പോലും വെല്ലുന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് നടി സുസ്മിത സെന്‍ (Sushmita Sen). മിസ് യൂണിവേഴ്സ് (miss universe) അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരം, തന്‍റെ വ്യക്തി ജീവിതം കൊണ്ടും പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ താന്‍ അടുത്തിടെ ഒരു ശസ്ത്രക്രിയക്ക് (Surgery) വിധേയയായി എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സുസ്മിത. 46–ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ. ഇന്‍സ്റ്റഗ്രാമിലൂടെ ജന്മദിന ആശംസകൾക്ക് നന്ദി അറിയിച്ച താരം ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുകയായിരുന്നു. ‌

‘സ്നേഹത്തിൽ പൊതിഞ്ഞ് നിങ്ങൾ അറിയിച്ച ഓരോ ആശംസകൾക്കും ഹൃദയത്തില്‍ നിന്നു നന്ദി. ഈ ജന്മദിനം എനിക്കും സന്തോഷത്തിന്‍റെതാണ്. കാരണം ഇതെന്‍റെ രണ്ടാം ജന്മമാണ്. അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല'- സുസ്മിത പറയുന്നു. 

‘ഒരു ചെറിയ രഹസ്യം നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ആര്യ–2 പൂർത്തിയാക്കിയ ശേഷം ചെറിയൊരു യാത്ര പോയി. അതിനു ശേഷം നവംബര്‍ 16ന് ആരോഗ്യ പ്രശ്നങ്ങളെ നേരിടാന്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഓരോ ദിനം കഴിയുംതോറും അദ്ഭുതകരമായി ഞാൻ സുഖം പ്രാപിച്ചു വരുന്നു. നിങ്ങളുടെ എല്ലാവരുടെയും സ്നേഹമാണ് എന്‍റെ ഏറ്റവും വലിയ പ്രചോദനം. അതിനാലാണ് ഈ മനോഹരമായ ലോകത്ത് എനിക്കിപ്പോഴും ജീവിക്കാൻ കഴിയുന്നത്. ഈ സ്നേഹം തുടർന്നും ഉണ്ടാകണം’– സുസ്മിത പറഞ്ഞു.

 

തന്‍റെ പുത്തന്‍ ഹെയര്‍ സ്റ്റൈല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്ന് കരുതുന്നു എന്നു പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്. നവംബർ 19നായിരുന്നു സുസ്മിതയുടെ ജന്മദിനം. ആരാധകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. 'Happy Birthday, Babush’ എന്നായിരുന്നു സുസ്മിതയുടെ കാമുകനും മോഡലുമായ രോഹ്മാൻ ഷാൾ  സോഷ്യൽ മീ‍ഡിയയിൽ കുറിച്ചത്. 

Also Read: റെനേയുടെ പതിനാറാം പിറന്നാളിന് സുസ്മിത നല്‍കിയ വാഗ്ദാനം ചര്‍ച്ചയാകുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ