World Milk Day 2025 : പാലും പാലുൽപ്പന്നങ്ങളും കഴിച്ചാൽ മുഖക്കുരു വരുമോ ?

Published : Jun 01, 2025, 09:53 AM ISTUpdated : Jun 01, 2025, 09:57 AM IST
World Milk Day 2025 :  പാലും പാലുൽപ്പന്നങ്ങളും കഴിച്ചാൽ മുഖക്കുരു വരുമോ ?

Synopsis

IGF-1 എന്ന ഹോർമോൺ പാലിൽ അടങ്ങിയിട്ടുണ്ട്.ഇതിനെ വളർച്ചാ ഹോർമോൺ എന്ന് പറയുന്നു. ഇത് വിവിധ ചർമ്മപ്രശ്നങ്ങൾ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മനുഷ്യരിൽ വീക്കം ഉണ്ടാക്കുന്ന ഘടകങ്ങളിലൊന്നാണ് IGF-1. അതിനാൽ മുഖക്കുരുവിന് കാരണമാകുന്നു. 

പാലോ അല്ലെങ്കിൽ പാലുൽപ്പന്നങ്ങളോ കഴിച്ചാൽ മുഖക്കുരു വരുമോ? പലരുടെയും സംശയമാണ്. IGF-1 എന്ന ഹോർമോൺ പാലിൽ അടങ്ങിയിട്ടുണ്ട്.ഇതിനെ വളർച്ചാ ഹോർമോൺ എന്ന് പറയുന്നു. ഇത് വിവിധ ചർമ്മപ്രശ്നങ്ങൾ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മനുഷ്യരിൽ വീക്കം ഉണ്ടാക്കുന്ന ഘടകങ്ങളിലൊന്നാണ് IGF-1. അതിനാൽ മുഖക്കുരുവിന് കാരണമാകുന്നു. കൂടാതെ, പാലുൽപ്പന്നങ്ങൾ സെബം ഉത്പാദിപ്പിക്കാൻ പ്രവണത കാണിക്കുന്നു. ഇത് ചർമ്മത്തെ എണ്ണമയമുള്ളതാക്കുന്നതിനും തുടർന്ന് മുഖക്കുരു വളർച്ചയിലേക്കും നയിക്കുന്നു. 

പാൽ പ്രത്യേകിച്ച് സ്ത്രീകളിൽ മുഖക്കുരുവിന് കാരണമാകും. ഇത് മൃഗങ്ങളിൽ നിന്നുള്ള ഒരു സ്രോതസ്സിൽ നിന്ന് വരുന്നതിനാൽ, അതിൽ വളർച്ചാ ഹോർമോൺ IGF-1 അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നന്നായി ദഹിക്കാത്തതും സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് പോഷകാഹാര വിദഗ്ധയായ ഡോ. സിമ്രാൻ സൈനി പറയുന്നു.

മനുഷ്യരിൽ വീക്കം ഉണ്ടാക്കുന്ന ഘടകങ്ങളിലൊന്നാണ് IGF-1. അതിനാൽ മുഖക്കുരുവിന് കാരണമാകുന്നു. പാലും ഐസ്ക്രീമും മുഖക്കുരുവിന് കാരണമാകുമെങ്കിലും തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നതിനാൽ അത് കഴിക്കുന്നത് സുരക്ഷിതമാണ്. ഇത് വീക്കം ശമിപ്പിക്കാനും പാലിൽ കാണപ്പെടുന്ന IGF-1 ന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

പാൽ കുടിക്കുന്നവരിൽ മുഖക്കുരു വരാനുള്ള സാധ്യത കൂടുതലാണ്. പാട നീക്കിയ പാൽ കഴിക്കുന്ന വ്യക്തികൾക്ക് മുഖക്കുരു വരാനുള്ള സാധ്യത 44% വർദ്ധിച്ചതായും 2007-ൽ ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പറ‍ഠനത്തിൽ പറയുന്നു. ഹോർമോണുകൾ കുത്തിവയ്ക്കുന്ന പാലും പാലുൽപ്പന്നങ്ങളും ശരീരത്തിൽ വീക്കം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകും. ഇത് മുഖക്കുരുവിന് കാരണമാകുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം