
പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന വൻകുടൽ ക്യാൻസർ ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. വൻകുടലിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് വൻകുടൽ ക്യാൻസർ. സാധാരണയായി പോളിപ്‌സ് എന്നറിയപ്പെടുന്ന ചെറിയ ക്യാൻസർ അല്ലാത്ത കോശങ്ങളുടെ കൂട്ടങ്ങളായി അവ ആരംഭിക്കുന്നു. കാലക്രമേണ, ഈ പോളിപ്‌സുകളിൽ ചിലത് ക്യാൻസറായി മാറിയേക്കാം. അവ പലപ്പോഴും സാവധാനത്തിൽ വികസിക്കുകയും തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും ചെയ്യും.
1999 മുതൽ 2020 വരെ 20 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ വൻകുടൽ ക്യാൻസർ 185% വർദ്ധിച്ചു. 15 നും 19 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ 333% വർദ്ധനവ് ഉണ്ടായതായി സിഡിസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2020 ൽ മാത്രം വൻകുടൽ ക്യാൻസർ 930,000 ത്തിലധികം മരണങ്ങൾക്ക് കാരണമായതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. വൻകുടൽ ക്യാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഒന്ന്
മലാശയത്തിൽ നിന്നുള്ള രക്തസ്രാവം വൻകുടൽ കാൻസറിന്റെ ലക്ഷണമാണ്. മലവിസർജ്ജനത്തിനുശേഷം രക്തം കണ്ടാൽ നിസാരമായി കാണരുത്. കൂടാതെ, എത്ര തവണ മലവിസർജ്ജനം നടക്കുന്നു എന്നതിലോ വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവയിലെ മാറ്റങ്ങൾ ഇവയെല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.
രണ്ട്
വിട്ടുമാറാത്ത വയറുവേദന വൻകുടൽ കാൻസറിന്റെ ഒരു പ്രധാന ലക്ഷണമാണ്. തുടർച്ചയായ മലബന്ധം, വയറു വീർക്കൽ അല്ലെങ്കിൽ അസ്വസ്ഥത എന്നിവ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറം കാണുക.
മൂന്ന്
ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുന്നത് വൻകുടൽ ക്യാൻസറിന്റെ ലക്ഷണമാണ്. ഭക്ഷണക്രമത്തിലോ വ്യായാമ ദിനചര്യയിലോ മാറ്റം വരുത്താതെ ഭാരം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ തീർച്ചയായും ഡോക്ടറെ കണേണ്ടതാണ്.
നാല്
വൻകുടൽ ക്യാൻസർ കാലക്രമേണ ഇരുമ്പിന്റെ കുറവിലേക്ക് (വിളർച്ച) നയിക്കുന്നു. ഇത് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിക്കുന്നു.
അഞ്ച്
അമിത ക്ഷീണമാണ് മറ്റൊരു ലക്ഷണം. ആളുകൾ പലപ്പോഴും ഇതിനെ ലളിതമായ തള്ളിക്കളയുന്നു. എന്നാൽ ഒരു കാരണവുമില്ലാതെ നിങ്ങൾക്ക് പലപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.