ഇക്കാര്യങ്ങള്‍ പതിവായി ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ ആപത്ത്!

Published : Aug 14, 2023, 10:23 PM IST
ഇക്കാര്യങ്ങള്‍ പതിവായി ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ ആപത്ത്!

Synopsis

നാം പതിവായി ശ്രദ്ധിക്കേണ്ട നമ്മുടെ ചില ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഈ ശീലങ്ങള്‍ ശ്രദ്ധിച്ചുപോന്നില്ല എങ്കില്‍ അവ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്യും. അത് ജീവനെ തന്നെ ബാധിക്കുകയും ചെയ്യും. 

നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ നമ്മുടെ ശാരീരിക- മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നത് തന്നെയാണ്. ഇവ വേണ്ടവിധത്തില്‍ ശ്രദ്ധിക്കുകയും ആരോഗ്യകരമായി ക്രമീകരിക്കുകയും ചെയ്തില്ലെങ്കില്‍ അത് നമുക്ക് ദോഷമായി വരും എന്നത് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

എന്തായാലും അത്തരത്തില്‍ നാം പതിവായി ശ്രദ്ധിക്കേണ്ട നമ്മുടെ ചില ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഈ ശീലങ്ങള്‍ ശ്രദ്ധിച്ചുപോന്നില്ല എങ്കില്‍ അവ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്യും. അത് ജീവനെ തന്നെ ബാധിക്കുകയും ചെയ്യും. 

ഒന്ന്...

പുകവലിയാണ് ഇതിലെ പ്രധാനപ്പെട്ടയൊരു വില്ലൻ. പുകവലിക്കുന്ന ദുശ്ശീലമുള്ളവര്‍ ഏറെയാണ്. പല അസുഖങ്ങള്‍ക്കും പുകവലി കാരണമാകും. ശ്വാസകോശം, ഹൃദയം എല്ലാം ബാധിക്കാൻ സാധ്യതയുണ്ട്. പല തരം ക്യാൻസറുകള്‍ക്കും പുകവലി സാധ്യതയൊരുക്കുന്നു. 

രണ്ട്...

അമിത മദ്യപാനമാണ് മറ്റൊരു ഭീഷണി. ഇടയ്ക്ക്, വളരെ മിതമായ അളവില്‍ മദ്യപിക്കുന്നത് ആരോഗ്യത്തിന് വലിയ ദോഷമൊന്നുമുണ്ടാക്കില്ല. എന്നാല്‍ പതിവായി മിതമായ അളവില്‍ മദ്യപിച്ചാലും, ഇടയ്ക്കിടെ നല്ലതുപോലെ മദ്യപിച്ചാലും അത് അമിത മദ്യപാനം തന്നെയാണ്. ഇത് കരള്‍, ഹൃദയം എന്നീ അവയവങ്ങള്‍ക്ക് മേലാണ് കൂടുതലും വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതിന് പുറമെ ചെറുതും വലുതുമായ പല ആരോഗ്യപ്രശ്നങ്ങള്‍- അസ്വസ്ഥതകള്‍ അതുപോലെ തന്നെ ക്യാൻസര്‍ സാധ്യത എന്നിവയ്ക്കെല്ലാം അമിത മദ്യപാനം കാരണമാകുന്നു. 

മൂന്ന്...

പോഷകാഹാരക്കുറവാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. ഇതിന് നമ്മുടെ ഭക്ഷണകാര്യങ്ങള്‍ ജാഗ്രതയോടെ മുന്നോട്ട് നീക്കാനാണ് ശ്രമിക്കേണ്ടത്. നമുക്ക് അവശ്യം വേണ്ടടുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം സമഗ്രമായി ഭക്ഷണത്തിലൂടെ ഉറപ്പിക്കണം. ഏതെങ്കിലും കൂടുതലോ കുറവോ ആയി, ബാലൻസ് ഇല്ലാതെ പോഷകങ്ങള്‍ കിട്ടിയിട്ട് കാര്യമില്ലെന്നതും ഓര്‍ക്കുക. അതുപോലെ തന്നെ ഭക്ഷണം കഴിക്കാതിരിക്കുന്നതും, ഭക്ഷണത്തിന് തീരെ സമയക്രമം പാലിക്കാതിരിക്കുന്നതും ആരോഗ്യത്തിന് ദോഷം തന്നെ.

നാല്...

കായികാധ്വാനമില്ലാത്ത ജീവിതരീതിയാണ് അസുഖങ്ങള്‍ക്ക് അധികവും വിളനിലമൊരുക്കുന്നത്. ഒന്നുകില്‍ കായികമായ ജോലികള്‍ നിത്യവും ചെയ്യണം. അല്ലാത്തപക്ഷം വ്യായാമം ചെയ്യുക. ഈ രണ്ട് രീതിയിലുമല്ലാതെ അലസമായി തുടരുന്നത് ജീവന് തീര്‍ച്ചയായും ക്രമേണ ഭീഷണിയായി വരും. 

അഞ്ച്...

ഉറക്കമില്ലായ്മ, ശരിയാംവിധം ഉറക്കം ലഭിക്കാത്ത അവസ്ഥ എന്നിവ ദീര്‍ഘകാലം തുടരുന്നതും വലിയ രീതിയില്‍ ശാരീരിക- മാനസികാരോഗ്യത്തെ ബാധിക്കുകയും ക്രമേണ അസുഖങ്ങള്‍ നിങ്ങളെ കീഴടക്കി- ജീവന് തന്നെ വെല്ലുവിളിയാവുകയും ചെയ്യാം. 

ആറ്...

വ്യക്തിശുചിത്വം പാലിക്കാതിരിക്കുന്നതും അസുഖങ്ങള്‍ വിളിച്ചുവരുത്താം. ഇതും ജീവന് ആപത്ത് തന്നെയല്ലേ!

ഏഴ്...

ഇന്നത്തെ കാലത്ത് മിക്കവരും നേരിടുന്നൊരു പ്രശ്നമുണ്ട്. മറ്റൊന്നുമല്ല- മണിക്കൂറുകളോളം ഫോണില്‍ നോക്കി ചിലവിടുന്നതിനെ കുറിച്ചാണ് പറയുന്നത്. ഇത് കണ്ണുകളുടെ ആരോഗ്യത്തെ മാത്രമാണ് ബാധിക്കുകയെന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. ഉറക്കപ്രശ്നം, ഉത്കണ്ഠ, സ്ട്രെസ്, നടുവിന് പ്രശ്നം, ഉത്പാദനക്ഷമത കുറയല്‍, മോശം മാനസികാരോഗ്യം എന്നുതുടങ്ങി ഒരുപിടി പ്രശ്നങ്ങളാണ് അധികസമയം മൊബൈല്‍ ഫോണില്‍ ചിലവിടുന്നത് വഴി നാം നേരിടേണ്ടി വരിക. അതിനാല്‍ ഇക്കാര്യത്തിലും ജാഗ്രത പാലിക്കുക.

എട്ട്...

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ പലരും ഇതിനൊരു ശ്രദ്ധ നല്‍കുന്നില്ലെന്ന് മാത്രം. മാനസികാരോഗ്യ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കാൻ സാധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അത് ജീവന് ഭീഷണി തന്നെയാണ്. പല രോഗങ്ങളും ആരോഗ്യപരമായ പ്രതിസന്ധികളുമെല്ലാം ഇതുമൂലമുണ്ടാകാം. സ്ട്രെസും ഉത്കണ്ഠയുമെല്ലാം അധികരിച്ച് ബിപി ഉയരുകയും, ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്കൊരു ഉദാഹരണമായി എടുക്കാവുന്നതാണ്.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ദൈനംദിന ജീവിതത്തില്‍ ഈ ശീലങ്ങളെ കുറിച്ച് പുനര്‍ചിന്തിക്കുകയും ഇവ മാറ്റി ആരോഗ്യകരമായ ജീവിതരീതിയിലേക്ക് കടക്കുയും ചെയ്യൂ. 

Also Read:- ഏലയ്ക്ക കഴിക്കുന്നത് ബിപി കുറയ്ക്കും? അറിയാം ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ