Immune System : ഈ അഞ്ച് കാര്യങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും

Web Desk   | Asianet News
Published : Apr 01, 2022, 01:51 PM IST
Immune System :  ഈ അഞ്ച് കാര്യങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും

Synopsis

രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത്. കാരണം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ധാരാളം പോഷകങ്ങളുടെ സഹായം ആവശ്യമാണ്. ഇത് ഭക്ഷണത്തിൽ നിന്നാണ് ലഭിക്കേണ്ടത്. 

കൊവിഡിന്റെ ഭീതിയിലാണ് രാജ്യം. ഈ കൊവിഡ് കാലത്ത് നിങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടതും പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതും വളരെ പ്രധാനമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത്. കാരണം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ധാരാളം പോഷകങ്ങളുടെ സഹായം ആവശ്യമാണ്. ഇത് ഭക്ഷണത്തിൽ നിന്നാണ് ലഭിക്കേണ്ടത്. 

മൊത്തത്തിലുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണക്രമത്തിലും ആരോഗ്യകരമായ ജീവിതശൈലി പെരുമാറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. പ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധ നമാമി അഗർവാൾ പറയുന്നു.

ഉറക്കം...

ഓരോ വ്യക്തിയും ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. നല്ല പ്രതിരോധശേഷിക്ക് മതിയായ ഉറക്കം ലഭിക്കണമെന്ന് നമാമി അഗർവാൾ നിർദ്ദേശിച്ചു.

വ്യായാമം...

സ്ഥിരമായി വ്യായാമം ചെയ്യുന്ന ശീലം നമ്മുടെ ശരീരത്തെ പല വിധത്തിൽ സഹായിക്കുന്നു. ഇത് നമ്മെ ആരോഗ്യമുള്ളവരായി നിലനിർത്തുകയും നല്ല പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്നതിനും ​ഗുണം ചെയ്യും. ഒരാൾ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.

ഡയറ്റ്...

നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക. പ്രോട്ടീൻ സമ്പുഷ്ടമായ പോഷകാഹാരം കഴിക്കുക. നിങ്ങൾക്ക് കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും കഴിക്കുക.

വെള്ളം...

മെച്ചപ്പെട്ട പ്രതിരോധ സംവിധാനത്തിന് എപ്പോഴും ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

ഭക്ഷണവും ഡയറ്ററി സപ്ലിമെന്റുകളും...

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ഡയറ്ററി സപ്ലിമെന്റുകളും നിങ്ങൾ നിർബന്ധമായും കഴിക്കണമെന്നും നമാമി അഗർവാൾ പറയുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിൻ സി സമ്പന്നമായ ഭക്ഷണങ്ങളെ കുറിച്ചും നമാമി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ ഇനി തക്കാളി മതിയാകും, ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ