Health Tips : അത്താഴത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, രാവിലെ ഉന്മേഷത്തോടെ ഉണരാം

Published : Jul 10, 2025, 08:20 AM ISTUpdated : Jul 10, 2025, 08:33 AM IST
dinner

Synopsis

ഒരു സമീകൃത അത്താഴം ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കുന്നു. മറ്റൊന്ന്, കൊഴുപ്പുള്ളതോ, അമിതമായി പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണം ഉറക്കത്തെ തടസ്സപ്പെടുത്തുകയും അടുത്ത ദിവസം അലസതയോ മന്ദതയോ അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യും.  

വണ്ണം കൂടുമെന്ന് പേടിച്ച് പലരും പലരും അത്താഴം ഒഴിവാക്കാറുണ്ട്. എന്നാൽ അത്താഴം കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും കഴിക്കുന്നതാണ് ഏറെ നല്ലത്. അത്താഴത്തിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് രാവിലെ എനർജിയോടെ എഴുന്നേൽക്കാൻ സഹായിക്കും.

സമീകൃത അത്താഴം ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കുന്നു. മറ്റൊന്ന്, കൊഴുപ്പുള്ളതോ, അമിതമായി പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണം ഉറക്കത്തെ തടസ്സപ്പെടുത്തുകയും അടുത്ത ദിവസം അലസതയോ മന്ദതയോ അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യും. 

രാത്രിയിൽ ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് രാവിലെ ഉന്മേഷത്തോടെ ഉണരാൻ സഹായിക്കു‌ക ചെയ്യുന്നു. അത്താഴത്തിൽ എപ്പോഴും ആരോ​ഗ്യകരമായ ഭക്ഷണങ്ങളായിരിക്കണം ഉൾപ്പെടുത്തേണ്ടത്. അത്താഴത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

സാൽമൺ മത്സ്യം

ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും കൊണ്ട് സമ്പുഷ്ടമായ സാൽമൺ മത്സ്യം നന്നായി ഉറങ്ങുന്നതിന് സഹായിക്കുന്നു. സെറോടോണിൻ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു, ഇത് മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു, ഉന്മേഷത്തോടെ ഉണരാനും സഹായകമാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ആരോ​ഗ്യത്തിനും ആഴത്തിലുള്ള ഉറക്കം നിലനിർത്താനും സഹായിക്കുന്നു. മധുരക്കിഴങ്ങ് കഴിക്കുന്നത് രാവിലെ ഉന്മേഷത്തോടെ ഉണരാൻ സഹായകമാണ്.

ഇലക്കറികൾ

മഗ്നീഷ്യം, കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇലക്കറികൾ ദഹനത്തെ സഹായിക്കുക ചെയ്യുന്നു. ഈ പോഷകങ്ങൾ ശരീരത്തെ ശാന്തമാക്കാനും നന്നായി ഉറങ്ങാനും സഹായിക്കും.

പയർ, കടല

കടല, പയർ എന്നിവയിൽ വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്, ഇത് മെലറ്റോണിൻ ഉൽപാദനത്തിൽ ഒരു പങ്കു വഹിക്കുന്നു. ഇവയിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും രാത്രി മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു.

തെെര്

ട്രിപ്റ്റോഫാൻ, കാൽസ്യം എന്നിവ തെെരിൽ അടങ്ങിയിരിക്കുന്നു. മെലറ്റോണിൻ, സെറോടോണിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

ബദാം

ബദാമിൽ മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നന്നായി ഉറങ്ങാൻ സഹായിക്കുന്നു.

വാഴപ്പഴം

അത്താഴത്തിന് ഒരു വാഴപ്പഴം ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും സഹായിക്കും.

മത്തങ്ങ വിത്ത്

മഗ്നീഷ്യം, സിങ്ക്, ട്രിപ്റ്റോഫാൻ എന്നിവയാൽ സമ്പുഷ്ടമായ മത്തങ്ങ വിത്തുകൾ രാത്രിയിൽ കഴിക്കാൻ പറ്റിയ ഒരു മികച്ച ലഘുഭക്ഷണമാണ്. അവ ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കുന്നു.

ഹെർബൽ ചായകൾ

അത്താഴം അവസാനിപ്പിക്കുമ്പോൾ വിവിധ ഹെർബൽ ചായകൾ കുടിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നു. രാവിലെ എനർജിയോടെ ഉണരാനും സഹായിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ