ഈ പ്രഭാത ശീലങ്ങൾ ശരീരഭാരം കുറയ്ക്കാൻ എളുപ്പം സഹായിക്കും

Published : Aug 10, 2025, 04:47 PM ISTUpdated : Aug 10, 2025, 04:48 PM IST
weight loss

Synopsis

അമിതഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുകയും ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്യും.

പ്രമേഹം, ഹൃദ്രോഗം, സന്ധി പ്രശ്നങ്ങൾ തുടങ്ങിയ വിവിധ വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത് കാഴ്ചയെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. അമിതഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുകയും ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്യും.

മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കുന്നതിനും, പ്രഭാത ശീലങ്ങൾ ഗുണം ചെയ്യും. നിങ്ങളുടെ ദിവസം എങ്ങനെ ആരംഭിക്കുന്നു എന്നത് ബാക്കിയുള്ള ദിവസത്തേക്കുള്ള ടോൺ സജ്ജമാക്കുകയും മെറ്റബോളിസത്തെ ശരിയായ രീതിയിൽ പുനഃസജ്ജമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാത ശീലങ്ങൾ...

ഒന്ന്

ദിവസവും രാവിലെ ഒരേ സമയത്ത് എഴുന്നേൽക്കുക. ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നത് ലെപ്റ്റിൻ, ഗ്രെലിൻ തുടങ്ങിയ ഹോർമോണുകളെ നിയന്ത്രിക്കുന്നു. അനാവശ്യമായ ലഘുഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുന്നു.

രണ്ട്

ദിവസവും ചെറു ചൂടുവെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുക. വെള്ളം കുടിക്കുന്നത് ആദ്യം ശരീരത്തിന് ജലാംശം നൽകുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ നാരങ്ങയോ കറുവപ്പട്ടയോ ചേർക്കാം.

മൂന്ന്

ദിവസവും രാവിലെ 10-15 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

നാല്

ദിവസവും രാവിലത്തെ വെയിൽ കൊള്ളുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് ശരീരത്തിലെ സെറോടോണിൻ (സന്തോഷ ഹോർമോൺ) വർദ്ധിപ്പിക്കാൻ സഹായിക്കുകയും രാത്രിയിൽ മെലറ്റോണിന്റെ അളവ് നിയന്ത്രിക്കുകയും മികച്ച നിലവാരമുള്ള ഉറക്കത്തിനായി സഹായിക്കുകയും ചെയ്യുന്നു.

അഞ്ച്

ദിവസവും രാവിലെ അൽപം നേരം വായന ശീലമാക്കുക. ജേണലിംഗ് സമ്മർദ്ദ നില കുറയ്ക്കുന്നു.

ആറ്

മുട്ട, തൈര്, തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും.

ഏഴ്

ദിവസവും രാവിലെ 15 മിനുട്ട് നേരം നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നടത്തം ഒരു ദിവസത്തെ കൂടുതൽ ഊജത്തോടെ നിലനിർത്തും.

എട്ട്

ഗ്രീൻ ടീയും ബാക്ക് കോഫിയും (മിതമായ അളവിൽ) കഴിക്കുന്നത് ഉപാപചയ പ്രവർത്തനവും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

 

 

PREV
Read more Articles on
click me!

Recommended Stories

പല്ലിൽ കറ വരുന്നതിന്റെ അഞ്ച് കാരണങ്ങൾ
ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ