ഉയർന്ന കൊളസ്ട്രോൾ ; ഈ മൂന്ന് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Apr 15, 2023, 10:37 PM ISTUpdated : Apr 15, 2023, 10:38 PM IST
 ഉയർന്ന കൊളസ്ട്രോൾ ; ഈ മൂന്ന് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Synopsis

ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.  കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ ഉപഭോഗം മൂലം രക്തത്തിൽ എൽഡിഎൽ വർദ്ധിക്കുമ്പോൾ, ഈ അവസ്ഥയെ ഉയർന്ന കൊളസ്ട്രോൾ എന്ന് വിളിക്കുന്നു. ഇത് ഹൈപ്പർ കൊളസ്‌ട്രോളീമിയ അല്ലെങ്കിൽ ഹൈപ്പർലിപിഡെമിയ എന്നും അറിയപ്പെടുന്നു. 

ഇന്നത്തെ കാലത്ത് മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക വ്യായാമത്തിന്റെ അഭാവം തുടങ്ങിയ നിരവധി ജീവിതശൈലി ശീലങ്ങൾ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശരീരത്തിലെ കോശ സ്തരങ്ങൾ, ഹോർമോണുകൾ, വിറ്റാമിൻ ഡി എന്നിവയുടെ രൂപവത്കരണത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. 

ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. 
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ ഉപഭോഗം മൂലം രക്തത്തിൽ എൽഡിഎൽ വർദ്ധിക്കുമ്പോൾ, ഈ അവസ്ഥയെ ഉയർന്ന കൊളസ്ട്രോൾ എന്ന് വിളിക്കുന്നു. ഇത് ഹൈപ്പർ കൊളസ്‌ട്രോളീമിയ അല്ലെങ്കിൽ ഹൈപ്പർലിപിഡെമിയ എന്നും അറിയപ്പെടുന്നു. 

ഉയർന്ന കൊളസ്‌ട്രോളിനെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്ന അസാധാരണമായ ഉയർന്ന അളവിലുള്ള എൽഡിഎൽ, അല്ലെങ്കിൽ അസാധാരണമായ കുറഞ്ഞ അളവിലുള്ള എച്ച്‌ഡിഎൽ എന്നിവയാൽ തരം തിരിച്ചിരിക്കുന്നു. ഇത് ധമനികളിൽ തടസ്സം സൃഷ്ടിക്കുകയും രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയത്തിലും തലച്ചോറിലും മാരകമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു വ്യക്തിക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ നിരവധി മാർഗങ്ങളുണ്ടെങ്കിലും നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചേക്കാം...

ഒന്ന്...

കൊളസ്ട്രോളിന്റെ അളവ് ഉയരുമ്പോൾ കണ്ണുകളുടെ ഐറിസിൽ നിറ വ്യത്യാസം വരുന്നു. കൊളസ്ട്രോളിന്റെ അളവ് ഉയരുമ്പോൾകണ്ണുകൾക്ക് ചുറ്റും മഞ്ഞ പാടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാൽ ഈ പാടുകൾ മൂക്കിലെത്താം. ഇതിന്റെ ശാസ്ത്രീയ നാമം Xanteplasma palpebrarum എന്നാണ്.

രണ്ട്...

കൊളസ്‌ട്രോൾ കൂടിയാൽ കാൽ മുട്ടിലും കെെ മുട്ടിലും വീക്കം ഉണ്ടാകാം.  ഈ അവസ്ഥയെ ടെൻഡോൺ സാന്തോമാറ്റ എന്ന് വിളിക്കുന്ന‍തായി ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നു.

മൂന്ന്...

ചർമ്മം നീലനിറത്തിലാകുന്നതാണ് മറ്റൊരു ലക്ഷണം. കൊളസ്ട്രോൾ എംബോളൈസേഷൻ സിൻഡ്രോം എന്ന് സൂചിപ്പിക്കുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ പതിവാക്കാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകണ്ട, മെഷീനും വേണ്ട; വീട്ടിൽ തന്നെ 'ബോഡി ടോൺ' ചെയ്യാൻ 5 പൈലേറ്റ്‌സ് വിദ്യകൾ
വാഴപ്പഴം മാത്രമല്ല; പൊട്ടാസ്യത്തിന്റെ കാര്യത്തിൽ ഈ 13 ഭക്ഷണങ്ങൾ ഒന്നിനൊന്ന് മെച്ചം!