നിങ്ങൾ ഇടയ്ക്കിടെ കഴിക്കാറുള്ള ഈ ആറ് ഭക്ഷണങ്ങൾ ക്യാൻസർ സാധ്യത കൂട്ടുന്നതായി പഠനം

Published : Jun 12, 2025, 07:31 PM IST
repair cancer cells

Synopsis

മിതമായ മദ്യപാനം പോലും സ്തനാർബുദം, കരൾ, അന്നനാളം, വൻകുടൽ ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു. 

ക്യാൻസർ സാധ്യത കൂട്ടുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ ചില ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഹാർവാർഡ്-അഫിലിയേറ്റഡ് ഡോക്ടർമാരും പോഷകാഹാര ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

1. സംസ്കരിച്ച മാംസം (ബേക്കൺ, സോസേജുകൾ, ഹോട്ട് ഡോഗുകൾ)

സംസ്കരിച്ച മാംസങ്ങളെ ലോകാരോഗ്യ സംഘടന ഗ്രൂപ്പ് 1 കാർസിനോജനുകളായി തരംതിരിച്ചിട്ടുണ്ട്. അതായത് സംസ്കരണ സമയത്ത് രൂപം കൊള്ളുന്ന നൈട്രേറ്റുകൾ, നൈട്രൈറ്റുകൾ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ സംയുക്തങ്ങൾ കാരണം അവ വൻകുടലിലും ആമാശയത്തിലും ക്യാൻസറിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.

2. ചുവന്ന മാംസം (പ്രത്യേകിച്ച് കരിഞ്ഞതോ ഗ്രിൽ ചെയ്തതോ)

വലിയ അളവിൽ ചുവന്ന മാംസം കഴിക്കുന്നത് പ്രത്യേകിച്ച് ഗ്രിൽ ചെയ്തതോ ബാർബിക്യൂ ചെയ്തതോ ആയവ വൻകുടലിലും പാൻക്രിയാറ്റിക് ക്യാൻസറിലും ഉള്ള സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്നത് ഹെറ്ററോസൈക്ലിക് അമിനുകൾ (HCAs), PAHs തുടങ്ങിയ സംയുക്തങ്ങൾക്ക് ഇടയാക്കും. ഇത് ഡിഎൻഎയെ നശിപ്പിക്കും.

3. പഞ്ചസാര ചേർത്ത മധുര പാനീയങ്ങൾ (സോഡകൾ, എനർജി ഡ്രിങ്കുകൾ)

പഞ്ചസാര നേരിട്ട് ക്യാൻസറിന് കാരണമാകില്ലെങ്കിലും സ്ഥിരമായി ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിച്ചേക്കാം. ഇവയെല്ലാം സ്തന, വൻകുടൽ ക്യാൻസറുകൾ ഉൾപ്പെടെയുള്ള നിരവധി ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

4. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്സ്

വെെറ്റ് ബ്രെഡ്, പാസ്ത പോലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത വീക്കം, ഇൻസുലിൻ അളവ് വർദ്ധിക്കൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പ്രത്യേകിച്ച് സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

5. മദ്യപാനം

മിതമായ മദ്യപാനം പോലും സ്തനാർബുദം, കരൾ, അന്നനാളം, വൻകുടൽ കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു.

6. അൾട്രാ-പ്രോസസ്ഡ് പാക്കേജ്ഡ് ഫുഡുകൾ

അൾട്രാ-പ്രോസസ്ഡ് പാക്കേജ്ഡ് ഫുഡുകളിൽ അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, സോഡിയം, ട്രാൻസ് ഫാറ്റുകൾ എന്നിവ കൂടുതലാണ്. - ഇവ അധികമായാൽ വീക്കം, കുടൽ മൈക്രോബയോം തടസ്സം, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, മറ്റ് അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ ലക്ഷണങ്ങളുണ്ടോ? അവഗണിക്കരുത് നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ്
തണുപ്പ് കാലത്ത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ